Vypeen, Mangrove Ecosystem
വൈപ്പിനിലെ എളംകുന്നപ്പുഴയിലിപ്പോൾ സന്ദർശകരുടെ തിരക്കാണ്.ടിപി സൂരജ്, എക്സ്പ്രസ്

Mangrove Ecosystem: രാജസ്ഥാൻ അല്ല, ഇത് നമ്മുടെ വൈപ്പിൻ ആണേ...

കൺസ്ട്രക്ഷൻ മേഖലകളിൽ നിന്നുൾപ്പെടെയുള്ള ചെളി കലർന്ന മാലിന്യം തള്ളുന്നത് കാരണമാണ് ഈ അവസ്ഥയെന്ന് വൈപ്പിനിലെ പരിസ്ഥിതി പ്രവർത്തകനായ മനോജ് ഐ ബി പറയുന്നു.
Published on
Vypeen, Mangrove Ecosystem
ദിവസവും സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സിന്റെയും ഫോട്ടോഗ്രാഫർമാരുടെയുമെല്ലാം ഒഴുക്കാണ് എൽഎൻജി ടെർമിനിലിന് എതിർവശം സ്ഥിതി ചെയ്യുന്ന ഈ മനോഹര പ്രദേശത്തേക്ക്.ടിപി സൂരജ്, എക്സ്പ്രസ്
Vypeen, Mangrove Ecosystem
ഒറ്റനോട്ടത്തിൽ ഇവിടം കണ്ടാൽ നമ്മൾ രാജസ്ഥാനിലോ മറ്റോ എത്തിയോ എന്ന് തോന്നിപ്പോകും. കണ്ണെത്താ ദൂരത്തോളം ഭൂമി വരണ്ടുണങ്ങി കിടക്കുകയാണ്.ടിപി സൂരജ്, എക്സ്പ്രസ്
Vypeen, Mangrove Ecosystem
വരണ്ടു കിടക്കുകയാണല്ലോ എന്ന് കരുതി ഒരുപാട് ദൂരം മുന്നോട്ട് സഞ്ചരിക്കാമെന്ന് കരുതണ്ട. ഇവിടം ഒരു ചതുപ്പ് നിലം കൂടിയാണ്. അതിനാൽ തന്നെ സന്ദർശകർ ജാ​ഗ്രത പുലർത്തിയില്ലെങ്കിൽ ചതുപ്പിൽ താഴാനുള്ള സാധ്യത കൂടുതലാണ്. ടിപി സൂരജ്, എക്സ്പ്രസ്
Vypeen, Mangrove Ecosystem
ഒരുകാലത്ത് ഈ പ്രദേശം കണ്ടൽക്കാടുകളാൽ സമ്പന്നമായിരുന്നു.ടിപി സൂരജ്, എക്സ്പ്രസ്
Vypeen, Mangrove Ecosystem
400 ഏക്കറോളം കണ്ടൽക്കാടുകൾ മുൻപ് ഇവിടെയുണ്ടായിരുന്നുവെന്നും എൽഎൻജി ടെർമിനലിന്റെയും ഐഒസി പ്ലാന്റിന്റെയും നിർമാണം മൂലം ഇതിന്റെ പല ഭാഗങ്ങളും ഇതിനോടകം നശിച്ചുവെന്നും മനോജ് കൂട്ടിച്ചേർത്തു.ടിപി സൂരജ്, എക്സ്പ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com