കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ പ്രഖ്യാപിച്ചതിന് പിന്നാലെ കർണാടകയിൽ പ്രതിഷേധംപിടിഐ
കന്നഡ സംസാരിക്കാത്ത താരത്തെ മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറാക്കിയതിൽ ബെംഗളൂരുവിലെ കെഎസ്ഡിഎല്ലിന്റെ യശ്വന്ത്പൂർ ഫാക്ടറിക്ക് മുന്നിൽ യുവ കർണാടക വേദികെ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.എക്സ്
സർക്കാർ തീരുമാനം കർണാടക വിരുദ്ധമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. പിടിഐ
സെലിബ്രിറ്റി പേരുകൾ ചേർക്കാതെ തന്നെ മൈസൂർ സാൻഡൽ ബ്രാൻഡ് 400 കോടി ലാഭമുണ്ട്. ആ സാഹചര്യത്തിൽ കോടിക്കണക്കിന് രൂപയുടെ കരാർ വാഗ്ദാനം ചെയ്ത് ബഹുഭാഷാ നടിയെ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിഷേധക്കാർ ചോദിച്ചു.പിടിഐ
6.2 കോടിയ്ക്ക് രണ്ട് വർഷത്തേക്കാണ് തമന്ന കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.ഇൻസ്റ്റഗ്രാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക