വിശ്വാസ വോട്ടെടുപ്പ് ഇന്ന്; രഹസ്യ വോട്ടെടുപ്പു വേണമെന്ന് ഒപിഎസ് 

വിശ്വാസ വോട്ടെടുപ്പ് ഇന്ന്; രഹസ്യ വോട്ടെടുപ്പു വേണമെന്ന് ഒപിഎസ് 

ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11ന് ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന വിശ്വാസ പ്രമേയത്തില്‍ പരസ്യ വോട്ടെടുപ്പോ രഹസ്യ വോട്ടെടുപ്പോ എന്നത് സ്പീക്കര്‍ പി. ധനപാല്‍ തീരുമാനിക്കും. എം.എല്‍.എമാരില്‍ ഇരുപതോളം പേരില്‍ പളനിസാമിക്ക്  വിശ്വാസക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യവോട്ടെടുപ്പ് നടത്താന്‍ പളനിസാമി വിഭാഗം സ്പീക്കറെ സമീപിച്ചിട്ടുണ്ട്. പളനിസാമിയുടെ അധ്യക്ഷതയില്‍ കൂവത്തൂര്‍ റിസോര്‍ട്ടില്‍ എം.എല്‍.എമാരുടെ യോഗം ചേര്‍ന്നു. ഇവരെ പ്രത്യേക സുരക്ഷയില്‍ നിയമസഭയില്‍ എത്തിക്കും. 

രഹസ്യവോട്ടെടുപ്പ് നടന്നാല്‍ പളനിസാമി പരാജയപ്പെടുമെന്ന നിലപാടിലാണ് പന്നീര്‍സെല്‍വം. രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ട് പന്നീര്‍സെല്‍വം വിഭാഗം സ്പീക്കറെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച നടന്ന നാടകീയനീക്കത്തില്‍ മെലാപ്പൂര്‍ എം.എല്‍.എയും മുന്‍ ഡി.ജി.പിയുമായ ആര്‍. നടരാജ് പന്നീര്‍സെല്‍വം പക്ഷത്തത്തെി. ഇതോടെ പന്നീര്‍സെല്‍വം പക്ഷത്ത് 11 പേരും പളനിസാമി പക്ഷത്ത് 123 പേരുമായി. പളനിസാമിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ച് 134 എം.എല്‍.എമാര്‍ക്കും അണ്ണാ ഡി.എം.കെ വിപ്പ് നല്‍കി. പനീര്‍സെല്‍വം ഉള്‍പ്പെടെ എതിര്‍പക്ഷത്തെ 11 എം.എല്‍.എമാര്‍ക്കും വിപ്പ് ബാധകമാണ്.വിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ ഡി.എം.കെയും മുസ്ലിംലീഗും തീരുമാനിച്ചത് പന്നീര്‍സെല്‍വം പക്ഷത്ത് പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തിലെ അഭിപ്രായവ്യാത്യാസത്തെതുടര്‍ന്ന് വിശ്വാസവോട്ടെടുപ്പില്‍ എന്ത് നിലപാടെടുക്കണമെന്ന തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com