ദളിതരെ കുറിച്ച് സവര്‍ണ ജാതിക്കാര്‍ മക്കളെ പഠിപ്പിക്കുന്ന നുണകള്‍

ദളിതരെ കുറിച്ച് സവര്‍ണ ജാതിക്കാര്‍ മക്കളെ പഠിപ്പിക്കുന്ന നുണകള്‍

എന്റെ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതകള്‍ എനിക്കുണ്ട്, എന്നാല്‍ ഞാനിപ്പോഴും ഒരു 'പട്ടികജാതി'ക്കാരനാണ്'- ദളിത് പക്ഷ ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ദേയുടെ വാചകമാണിത്. ദളിതുകള്‍ക്ക് മുന്നില്‍ ജീവിതവും സമൂഹവും വെല്ലുവിളിയായി കടന്നുവരുന്നതിനെപ്പറ്റിയുള്ള രോഷമാണ് ഈ വാക്കുകളില്‍.

ഇന്ന് പിന്നോക്ക, ദളിത് സമൂഹത്തെ പറ്റി സവര്‍ണ ഹിന്ദുത്വം വാഴുന്ന ഇന്ത്യയിലെ കുട്ടികളെ കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ. അവര്‍ക്ക് ദളിതരെ കുറിച്ചും പിന്നോക്ക സമുദായക്കാരെ കുറിച്ചും എന്തറിയാം. കറുത്തവര്‍, വൃത്തികെട്ടവര്‍, വെറുതെ വഴക്കുണ്ടാക്കുന്നവര്‍, മദ്യപിക്കുന്നവര്‍, ലഹരിക്കടിമപ്പെട്ടവര്‍ തുടങ്ങി ലിസ്റ്റ് നീണ്ടു പോകും. എങ്ങനെയാണ് കുട്ടികള്‍ക്ക് ഇത്തരം തെറ്റിദ്ധാരണകള്‍ ലഭിക്കുന്നത്. ഇതില്‍ സവര്‍ണ ജാതിക്കാര്‍ക്കുള്ള പങ്ക് എന്താണ്. 

ഇന്ത്യയിലുള്ള ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന കാര്‍ട്ടൂണ്‍
ഇന്ത്യയിലുള്ള ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന കാര്‍ട്ടൂണ്‍

സവര്‍ണ ജാതിക്കാരായ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ദളിതരെ കുറിച്ച് പറഞ്ഞു കൊടുക്കുന്ന നുണകള്‍


 ഇന്ത്യയില്‍ സംവരണം വന്നിട്ട് പത്ത് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ

എന്തെങ്കിലും പ്രശ്‌നത്തെ തുടര്‍ന്ന് ഏതെങ്കിലും ദളിത്    സംസാരിക്കുകായണെങ്കില്‍ എസ്‌സിഎസ്ടി സംഘടന അഖിലേന്ത്യാ    ചെയര്‍മാന്‍ ഉദിത് രാജിനെ കുറിച്ചും ദളിത് ബുദ്ധിസ്റ്റ് രാംദാസ് അതാവയെ  കുറിച്ചും പസ്വാനെ കുറിച്ചും ചോദിക്കുക

  ലോകത്ത് ഏറ്റവും പ്രിവിലേജുകളുള്ളതും പണമുള്ളവരും എലൈറ്റ്      ദളിതുകള്‍ക്കാണ്

ജാതിയടിസ്ഥാനമാക്കിയുള്ള സംവരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രകടനത്തില്‍ നിന്ന്
ജാതിയടിസ്ഥാനമാക്കിയുള്ള സംവരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രകടനത്തില്‍ നിന്ന്

പാവപ്പെട്ട ദളിതുകളില്‍ നിന്നും എലൈറ്റ് ദളിതുകള്‍ വിദ്യാഭ്യാസവും    തൊഴിലും തട്ടിയെടുക്കുന്നു!

 നഗരങ്ങളില്‍ ജാതിയില്ല, ഗ്രാമങ്ങളില്‍ മാത്രമാണ് ജാതിയുള്ളത്

 പേരിന്റെ കൂടെയുള്ള ജാതിപ്പേര് മാറ്റിയാല്‍ അതോടൊപ്പം ഇന്ന ജാതി എന്നതും പോകും

 ഇന്ത്യന്‍ ഭരണഘടന ഡോ. അംബേദ്ക്കര്‍ കോപ്പിയടിച്ചതാണ്

 ഡി എന്ന അക്ഷരം ദളിത് സ്വത്വങ്ങളെ സംബോധന ചെയ്യുന്നതാണ്

 ഏത് മേഖലയിലുമുള്ള ദളിതുകളുടെയും എപ്പോഴും    തിരുത്തിക്കൊണ്ടിരിക്കുക

 ജാതിപ്പേര് ഉപയോഗിച്ച് തമാശയുണ്ടാക്കുക

 വിഷ്ണുവിന്റെ അവതാരമാണ് ബുദ്ധന്‍

 ഏതെങ്കിലും ദളിതന്‍ കൊല്ലപ്പെടുകയോ ബലാത്സംഗത്തിനിരയാവുകയോ ചെയ്താല്‍ അതു ജാതി കൊണ്ടല്ല മറിച്ച് അവരുടെ വ്യക്തി പ്രശ്‌നം കൊണ്ടു മാത്രമാണ്.

 ദളിതുകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ചയാളാണ് അംബേദ്കര്‍. വേറൊരു കാര്യവും അംബേദ്ക്കര്‍ ചെയ്തിട്ടില്ല

 ഒരു ദളിത് കുടുംബം എന്ന് പറയുന്നത്

  കുടുംബനാഥന്‍ ഐഎസ് ഉദ്യോഗസ്ഥനായിരിക്കും. ഉയര്‍ന്ന തസ്തികയിലിരിക്കുന്ന ഇയാള്‍ കനത്ത ശമ്പളം വാങ്ങുന്നുണ്ടാകും. അര്‍ഹിക്കുന്ന ആളുകളില്‍ നിന്നും തട്ടിയെടുകത്താണ് അയാള്‍ ആ ജോലി നേടിയത്.
 
  അമ്മ ഏതെങ്കിലും ബാങ്കിലെ മാനേജര്‍ ആയിരിക്കും. സംവരണത്തിലൂടെയോ മറ്റേതിങ്കിലും രീതിയിലോ ലഭിച്ചതാകും ഈ ജോലി.

മൂത്ത മകന്‍ എന്‍ജിനീയറിംഗ്, മെഡിസിന്‍, എംബിഎ ഇതില്‍ ഏതെങ്കിലും പഠിക്കുകയായിരിക്കും. യോഗ്യതാ പരീക്ഷയില്‍ ഇവര്‍ക്കു ലഭിക്കുന്നത് 50 ശതമാനം മാര്‍ക്കാണെങ്കിലും ഇതൊക്കെയാകും പഠിക്കുക. ബ്രാഹ്മണ സ്ത്രീകളെ നോട്ടമിടുന്ന ഇയാള്‍ കടുത്ത മദ്യപാനിയും ഒന്നിനും കൊള്ളാത്തവനുമാകും.

വില കൂടിയ വസ്ത്രങ്ങളും ബാഗുമായിരിക്കും ഉയര്‍ന്ന കോഴ്‌സ് പഠിക്കുന്ന ചെറിയ മകള്‍ക്ക്. പഠിത്തത്തില്‍ ഒരു ശ്രദ്ധയും കാണിക്കാത്ത ഇവള്‍ പുരുഷന്‍മാരെ ആകര്‍ഷിക്കാനായിട്ടാകും നടക്കും. രക്ഷിതാക്കളുടെ പണം കൊണ്ട് വിലസുന്ന ഇവളുടെ മുഖ്യ ലക്ഷ്യം സവര്‍ണരായ ആണ്‍കുട്ടികളെയാകും.

  മദ്യപിച്ച് ബഹളം വെക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവരെ കണ്ടാല്‍ അത് അംബേദ്കര്‍ ജയന്തിയോ അല്ലെങ്കില്‍ അംബേദ്കറിന്റെ ചരമ ദിനമോ എന്നായിരിക്കുമെന്ന് ഓര്‍മിക്കണം.

  അംബേദ്കറിസ്റ്റുകള്‍ വലിയ പരാജയങ്ങളാണ്. ഇതോടൊപ്പം തന്നെ ഇവര്‍ അംബേദ്കറെയും പരാജയപ്പെടുത്തി.

  സംവരണം കാരണം ഇന്ത്യയുടെ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നില്ല

  അബേദ്കര്‍ ജനിച്ചത് ബ്രഹ്മണനായി

  ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതിനായി ബ്രിട്ടീഷുകാരാണ് ജാതിവ്യവസ്ഥ അവതരിപ്പിച്ചത്.

ഇറച്ചി തിന്നുന്നതിനാല്‍ തന്നെ ഈ മനുഷ്യര്‍ അക്രമകാരികളാണ്


ഇത്തരത്തിലുള്ള ഏതെങ്കിലും ഒന്ന് നമ്മള്‍ കേട്ടിട്ടില്ലേ, പട്ടികയുടെ നീളം ഇനിയും കൂടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com