വിശ്വസാഹിത്യത്തില്‍ തലപുകയ്ക്കാം, അസംബന്ധ ചിന്തയില്‍ മലക്കംമറിയാം; വിഡിയോ ഗെയിമായി കാഫ്ക

കാഫ്കയുടെ കൃതികളെ പശ്ചാത്തലമാക്കിയുള്ള വിഡിയോ ഗെയിമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
വിശ്വസാഹിത്യത്തില്‍ തലപുകയ്ക്കാം, അസംബന്ധ ചിന്തയില്‍ മലക്കംമറിയാം; വിഡിയോ ഗെയിമായി കാഫ്ക

ആഗോള സാഹിത്യത്തെ പുതുക്കി പണിത ഫ്രാന്‍സ് കാഫ്ക ഒരു വിഡിയോ ഗെയിമായി എത്തുന്നു. കാഫ്കയുടെ ഏതെങ്കിലും നോവലോ അതിലെ കഥാപാത്രങ്ങളോ അല്ല ഗെയിമില്‍. കാഫ്കയുടെ സാഹിത്യത്തിലെ അസംബന്ധ ചിന്താധാരകളും കഥയിലെ അപ്രതീക്ഷിത വഴിത്തിരിവുകളും പ്രമേയമാക്കിയാണ് ബൗദ്ധിക ഗെയിം പുറത്തിറക്കിയിരിക്കുന്നത്. 

വര്‍ഷങ്ങളുടെ ശ്രമഫലമായി റഷ്യക്കാരനായ ഡെവലപ്പര്‍ ഡെനീസ് ഗലാനിന്‍ ആണ് ഗെയിം നിര്‍മിച്ചത്. സാഹിത്യ സൃഷ്ടികളില്‍ നിന്ന് വിഡിയോ ഗെയിം നിര്‍മിച്ച് നേരത്തെയും ശ്രദ്ധേയനാണ് ഗലാനിന്‍. ജര്‍മനിയിലെ ഡെഡാലിക് എന്റര്‍ടെയിന്‍മെന്റാണ് 'ഫ്രാന്‍സ് കാഫ്ക വിഡിയോ ഗെയിം' അവതരിപ്പിക്കുന്നത്. ട്രെയിലര്‍ ഏപ്രില്‍ ആറിന് പുറത്തിറങ്ങി. ട്രെയിലര്‍ കാണാം. 

കാഫ്കയുടെ 1926-ല്‍ പ്രസിദ്ധീകരിച്ച ദി കാസില്‍ എന്ന പ്രശസ്ത കൃതിയുടെ തുടക്കം പോലെ തന്നെയാണ് വിഡിയോ ഗെയിമും ആരംഭിക്കുന്നത്. കെ എന്ന നായകന്റെ യാത്രയാണത്. അന്തംവിട്ടുപോകുന്ന ഒരു കത്ത് ലഭിച്ചതിനെ തുടര്‍ന്നു ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള യാത്രയാണ് ഗെയിം. കാഫ്കയുടെ പല നോവലുകളില്‍ നിന്നുള്ള കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും കടന്നുവരുന്നുണ്ടെങ്കിലും ഗെയിം പുതിയൊരു കഥയാണ് സൃഷ്ടിക്കുന്നതെന്നാണ് സൃഷ്ടാക്കളുടെ അവകാശവാദം. ഗെയിം ഉപയോഗിക്കുന്ന ഓരോരുത്തരുടേയും ഭാവനയ്ക്കും ബുദ്ധിക്കും അനുസരിച്ചു പുതിയ കഥാ പശ്ചാത്തലങ്ങള്‍ ഉണ്ടാകുന്ന വിധത്തിലാണ് നിര്‍മിതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com