അടിച്ചാല്‍ അധ്യാപികയായാലും തിരിച്ചടിക്കും; ചൈനയിലെ ഗുരു ശിഷ്യ ബന്ധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

തന്നെ തല്ലിയ അധ്യാപികയെ വിദ്യാര്‍ഥി കൈകാര്യം ചെയ്യുന്ന വീഡിയോയാണ് ചൈനയില്‍ നിന്നും വരുന്നത്
അടിച്ചാല്‍ അധ്യാപികയായാലും തിരിച്ചടിക്കും; ചൈനയിലെ ഗുരു ശിഷ്യ ബന്ധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അധ്യാപകരുടെ അടിയുടെ ചൂടറിഞ്ഞ് വളര്‍ന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എത്ര അടിയാണെങ്കിലും വാങ്ങി വന്ന് മിണ്ടാതിരിക്കുകയാണ് ഭൂരിഭാഗം പേരും ചെയ്യുക. എന്നാല്‍ ചില വിരുതന്മാര്‍ അധ്യാപകരെ തിരിച്ച് തല്ലിയെന്നും വരും. അങ്ങിനെ തന്നെ തല്ലിയ അധ്യാപികയെ വിദ്യാര്‍ഥി കൈകാര്യം ചെയ്യുന്ന വീഡിയോയാണ് ചൈനയില്‍ നിന്നും വരുന്നത്. 

എന്തോ കുരുത്തക്കേടിന് അധ്യാപിക വിദ്യാര്‍ഥിയെ വഴക്കു പറയാന്‍ ആരംഭിക്കുന്നിടത്തു നിന്നാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇരുവരും തമ്മിലുള്ള വാദപ്രദിവാദത്തിന് ഒടുവില്‍ തന്റെ മുഖത്തടിക്കാന്‍ വിദ്യാര്‍ഥി അധ്യാപികയെ വെല്ലുവിളിക്കുകയായിരുന്നു. പ്രകോപിതയായ അധ്യാപിക പെണ്‍കുട്ടിയുടെ മുഖത്തടിച്ചതോടെ ഇരുവരും പരസ്പരം അടികൂടാന്‍ ആരംഭിച്ചു. 

ഗുരുവും ശിഷ്യയും തമ്മിലുള്ള അടിപിടിയുടെ വീഡിയോ വൈറലായതോടെ വിദ്യാര്‍ഥിക്കൊപ്പവും അധ്യാപികയ്‌ക്കൊപ്പവും ഇരു ചേരികളിലായി തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അധ്യാപികയുടെ ഭാഗത്താണ് തെറ്റെന്ന് ഒരു വിഭാഗവും വിദ്യാര്‍ഥിയുടെ ഭാഗത്താണ് തെറ്റെന്ന് മറ്റൊരു കൂട്ടരും പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com