''ഈ ആപ്പിന്റെ കരയില്‍ ഞാന്‍ പാടിപ്പാടി മരിക്കും കറുത്തമ്മാ''; ആരെയും ഭാവഗായകനാക്കും സ്മൂള്‍!

'സ്മൂള്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇപ്പോള്‍ താരം.
''ഈ ആപ്പിന്റെ കരയില്‍ ഞാന്‍ പാടിപ്പാടി മരിക്കും കറുത്തമ്മാ''; ആരെയും ഭാവഗായകനാക്കും സ്മൂള്‍!

കൊച്ചി: കുളിമുറിയില്‍ മൂളിപ്പാട്ടു പാടുന്നവര്‍ക്കും വിശാലമായ ഓഡിയന്‍സിനെ നേരിടാന്‍ മടിയുള്ള പാട്ടുകാര്‍ക്കും അടച്ചിട്ട മുറിയിലിരുന്ന് പാടാം; കേള്‍ക്കാന്‍ ആളുകളുണ്ട്. ഇനിയിപ്പോ കൂടെ പാടാന്‍ ആളുവേണമെന്നാണെങ്കില്‍ നേരിട്ട് കാണാതെതന്നെ ഒരുമിച്ച് പാടാം. 'സ്മൂള്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇപ്പോള്‍ താരം. ആരെയും ഭാവഗായകനാക്കുന്ന സ്മൂളില്‍ പാട്ടുപാടി താരമായവര്‍വരെയുണ്ട്.


തൃശൂര്‍ക്കാരന്‍ നിഖിലാണ് അടുത്തിടെ സ്മൂള്‍ വഴി ഹിറ്റായ താരം. നിഖിലിന് വിദേശത്തടക്കം ആരാധകരുണ്ട്. സ്മൂള്‍ വഴി ഹിറ്റായ പാട്ടുകാര്‍ അനവധിയാണിപ്പോള്‍.

സ്മൂള്‍ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ നമുക്ക് ഇഷ്ടപ്പെട്ട പാട്ടു തിരഞ്ഞെടുത്ത് അതിന്റെ കരോക്കെ വച്ച് പാടാം. ഒരു ഡ്യുയറ്റ് സോംഗാണെങ്കില്‍ കൂടെ ഇതേ പാട്ട് പാടാന്‍ ഒരുക്കമുള്ളവരെയും കണ്ടെത്തി പാടി പരീക്ഷിക്കാം.

സോഷ്യല്‍ മീഡിയയുടെ വരവോടെ അടുക്കളയില്‍നിന്നും അരങ്ങത്തേക്കും കുളിമുറിപ്പാട്ടില്‍നിന്നും വിശാലമായ ഫെയ്‌സ്ബുക്ക് മൈതാനത്തിലേക്കും എത്താന്‍ എളുപ്പവഴിയാണ്.

പാട്ടുകള്‍ക്കുവേണ്ടി മാത്രമായി സ്മൂളുംകൂടി എത്തിയതോടെ വിശാലത കൂടുകയാണ്.

കേരളത്തിലെ സ്മൂള്‍ പാട്ടുകാര്‍ക്കായി ഒരു പേജും തുടങ്ങിയിട്ടുണ്ട്. സ്മൂള്‍ സിംഗേഴ്‌സ് കേരള എന്ന പേരില്‍ തൃശൂര്‍ അയ്യന്തോള്‍ സ്വദേശി അമലാണ് ഈ പേജിന്റെ അഡ്മിന്‍. സ്മൂള്‍ കേരള ഗായക/ ഗായികര്‍ക്ക് കൂടുതല്‍ വിശാലമായ സൗകര്യം ഒരുക്കുകയാണ് അമലിന്റെ ലക്ഷ്യം.

സ്മൂള്‍ പ്രചാരം നേടിയതോടെ സ്മൂള്‍ട്രോളുകള്‍ വരെയുണ്ടായി. സ്മൂളുകള്‍പോലെത്തന്നെ രസകരമാണ് സ്മൂള്‍ ട്രോളുകളും. ട്രോളുകളും കാണാം:

Nikhil നൊക്കെ കിട്ടുന്ന സുന്ദരിമാരുടെ കമന്റുകൾ കണ്ട് ഞാൻ Smule ഡൌൺലോഡ് ചെയ്തു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com