ഈ പെണ്ണിതെന്താ ഇങ്ങനെ വിവാഹം ക്ഷണിക്കുന്നത്‌?

വിവാഹത്തിനായി വീട് പെയിന്റടിക്കുന്ന ചേട്ടന്മാര്‍ മുതല്‍, ഫ്രണ്ടിന്റെ വിവാഹത്തിനൊരുങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് പൊടിപൊടിക്കുന്ന ചങ്ക്‌സ് വരെ വീഡിയോയിലുണ്ട്
ഈ പെണ്ണിതെന്താ ഇങ്ങനെ വിവാഹം ക്ഷണിക്കുന്നത്‌?

വിവാഹം തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ ബന്ധുക്കളേയും നാട്ടുകാരേയും കല്യാണം വിളിക്കല്‍ ഒരു ഒന്നൊന്നര പണി തന്നെയാണെന്നാണ് എല്ലാവരും പറയാറ്. ആരെയെങ്കിലും ക്ഷണിക്കാന്‍ മിസായാല്‍ പിന്നെ അതുമതി. പരാതിയും പരിഭവവും പിന്നെ നിറയും. 

കല്യാണം ക്ഷണിക്കാന്‍ ഇപ്പോള്‍ വെറൈറ്റി മാര്‍ഗങ്ങളും മലയാളികള്‍ പരീക്ഷിക്കുന്നുണ്ട്. ഇവിടെയിപ്പോള്‍ ഒരു കിടിലന്‍ വീഡിയോയുമായി വിവാഹം ക്ഷണിക്കുകയാണ് ക്രിസ്റ്റീന. ഓരോരുത്തരുടേയും അടുത്ത് ചെന്ന് വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പറയുന്നതിന് പകരം എല്ലാ ഒരുക്കങ്ങളും വീഡിയോയില്‍ കാണാം. 

വിവാഹത്തിനായി വീട് പെയിന്റടിക്കുന്ന ചേട്ടന്മാര്‍ മുതല്‍, ഫ്രണ്ടിന്റെ വിവാഹത്തിനൊരുങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് പൊടിപൊടിക്കുന്ന ചങ്ക്‌സ് വരെ വീഡിയോയിലുണ്ട്. അപ്പോ മറക്കണ്ട, ആഗസ്റ്റ് 26നാണ് കല്യാണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com