നോര്‍ത്ത് അമേരിക്കയിലെ ഒറാങ്ങുട്ടന്‍ ഓര്‍മ്മയായി

നോര്‍ത്ത് അമേരിക്കയിലെ മൃഗശാലകളില്‍ ഉണ്ടായിരുന്ന ഏറ്റവും പ്രായം കൂടിയ ഒറാങ്ങുട്ടാനാണ് ചാന്റേക്ക്.
നോര്‍ത്ത് അമേരിക്കയിലെ ഒറാങ്ങുട്ടന്‍ ഓര്‍മ്മയായി

ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്തി ലോകത്തെ വിസ്മയിപ്പിച്ചിരുന്ന ഒറാങ്ങുട്ടന്‍ ഓര്‍മ്മയായി. നോര്‍ത്ത് അമേരിക്കയിലെ മൃഗശാലകളില്‍ ഉണ്ടായിരുന്ന ഏറ്റവും പ്രായം കൂടിയ ഒറാങ്ങുട്ടാനാണ് ചാന്റേക്ക്. ഈ ഒറാങ്ങുട്ടാന്‍ മൃഗശാലാ ജീവനക്കാരോട് ആശയവിനിമയം നടത്തുന്നത് കാഴ്ചക്കാര്‍ക്ക് ഏറെ കൗതുകമായിരുന്നു.

39 വയസായ ചന്റേക്ക് മൃഗശാലയിലുള്ളവര്‍ പറയുന്നത് കൃത്യമായി മനസിലാക്കുകയും കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല മുറി വൃത്തിയാക്കാനും ഉപകരണങ്ങള്‍ ഉപയോഗിക്കാനും ചാന്റേക്കിന് അറിയാമായിരുന്നു. അടുത്തുള്ള ഫാസ്റ്റ്ഫുഡ് റെസ്‌റ്റോറന്റിലേക്കുള്ള വഴിയും ഈ ഒറാങ്ങുട്ടന് കൃത്യമായി അറിയാമായിരുന്നു. 

നരവംശ ശാസ്ത്രജ്ഞനായ ലിന്‍ മൈല്‍സാണ് ചാന്റേക്കിനെ ആംഗ്യഭാഷ പഠിപ്പിച്ചത്. ജോര്‍ജിയയിലെ യെര്‍ക്‌സ് നാഷണല്‍ െ്രെപമേറ്റ് റിസര്‍ച്ച് സെന്ററിലായിരുന്നു ചാന്റേക്കിന്റെ ജനനം.

ചാന്റേക്കിന്റെ കഴിവുകളും ഗുണഗണങ്ങളും ഉള്‍പ്പെടുത്തി 2014 ല്‍ ദ ഏപ് ഹു വെന്റ് ടു കോളേജ് എന്ന പേരില്‍ ഡോക്യുമെന്ററി ഇറങ്ങിയിരുന്നു. കുറച്ചുകാലമായി ഹൃദ്രോഗത്തിന് ചികിത്സിലായിരുന്ന ചാന്റേക്ക് ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സൂ അറ്റ്‌ലാന്റയിലാരുന്നു അന്ത്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com