ഊള പെര്‍ഫോമന്‍സൊന്നുമല്ല, ഇതാണ് പെര്‍ഫോമന്‍സ്!

ഊള പെര്‍ഫോമന്‍സൊന്നുമല്ല, ഇതാണ് പെര്‍ഫോമന്‍സ്!

ടാലന്റ് എന്നു പറഞ്ഞാല്‍ ഇതാണ്. പാട്ടിനു പാട്ട്. ഡാന്‍സിനു ഡാന്‍സ്. ഇനി മാജിക്ക് വേണോ അതും ഉണ്ട്. അമേരിക്കാസ് ഗോട്ട് ടാലന്റ് (america's got talent)  എന്ന റിയാലറ്റി ഷോയുടെ 12മത് സീസണിലെ അമ്പരപ്പിച്ച ചില പ്രകടനങ്ങളാണിത്.

സാധാരണ പാട്ടുകാര്‍ക്കും മാജിക്കുകാര്‍ക്കും പോട്ടെ, സാധാരണ ക്രിയേറ്റീവായ ആളുകള്‍ക്കൊന്നും മുന്നോട്ടുള്ള പ്രവേശനം ഈ റിയാലിറ്റിഷോയില്‍ അസാധ്യമാണ്. ഏറ്റവും മികച്ച പ്രതിഭകളുടെ ഏറ്റവും മികച്ച പ്രകടനം മാത്രമാണ് അമേരിക്കാസ് ഗോട്ട് ടാലന്റിന്റെ പ്രത്യേകത.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ വെവ്വേറ കാര്യങ്ങളിലായിരിക്കും പ്രതിഭ തെളിയിച്ചിട്ടുള്ളത്. പ്രായം ഒരു അളവുകോലായി ഈ പരിപാടിയില്‍ പരിഗണിക്കുന്നില്ല. ആര്‍ക്കും പങ്കെടുക്കാം. വേണ്ടത് പ്രതിഭ മാത്രം. ടാലന്റ് എന്തായിക്കോട്ടെ അതു വന്നു നാല് ജഡ്ജസിന്റെ മുന്നില്‍ അവതരിപ്പിക്കുക. മികച്ചതാണെങ്കില്‍ കാണികളും ജഡ്ജസും രണ്ടു കയ്യും നീട്ടി സ്വീകരിക്കും. അല്ലെങ്കില്‍, 'കടക്കു പുറത്ത്'  എന്നതാണ് സ്‌കീം. 

12മത് സീസണ്‍ മെയ് 17 മുതലാണ് ആരംഭിച്ചത്. ഹോവി മാന്റെല്‍, മെല്‍ ബി, ഹെയ്ദി ക്ലും, സൈമണ്‍ കോവെല്‍ എന്നിവരാണ് ജഡ്ജസായിരിക്കുന്നത്. എന്‍ബിസി ടെലിവിഷന്‍ നെറ്റ്‌വര്‍ക്കാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.

ഈ സീസണില്‍ ഇതുവരെ ജഡ്ജസിനെ അമ്പരിപ്പിച്ച ചില പ്രകടനങ്ങള്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com