ഒരു പാമ്പ് ഒളിച്ചിരിപ്പുണ്ട്, എവിടെയാണ്? സൂക്ഷിച്ച് നോക്കണം

പാമ്പ് ഒളിച്ചിരുന്ന ഫോട്ടോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തതോടെയാണ് ശരിക്കുമുള്ള പാമ്പ് പിടുത്തം ആരംഭിച്ചത്
ഒരു പാമ്പ് ഒളിച്ചിരിപ്പുണ്ട്, എവിടെയാണ്? സൂക്ഷിച്ച് നോക്കണം

കുഞ്ഞിന്റെ മുറി വൃത്തിയാക്കുന്നതിന് ഇടയിലായിരുന്നു കളിപ്പാട്ടങ്ങള്‍ക്ക് പുറമെ ജീവനുള്ള മറ്റൊരാളെ അച്ഛന്‍ കണ്ടത്. ബ്രൗണ്‍ നിറത്തിലെ പാമ്പായിരുന്നു വില്ലനായി മുറിയില്‍ ഒളിച്ചിരുന്നത്. 

ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡിലായിരുന്നു സംഭവം. പാമ്പിനെ കണ്ടതോടെ സഹായത്തിനായി സണ്‍ഷൈന്‍ കോസ്റ്റ് സ്‌നേക്ക് കാച്ചേഴ്‌സിനെ കുട്ടിയുടെ അച്ഛന്‍ സഹായത്തിനായി വിളിച്ചു. മഞ്ഞ നിറത്തിലെ മുഖവുമായുള്ള പാമ്പിനേയും പിടിച്ച് അവര്‍ മടങ്ങി. 

എന്നാല്‍ പാമ്പ് ഒളിച്ചിരുന്ന ഫോട്ടോ സണ്‍ഷൈന്‍ കോസ്റ്റ് സ്‌നേക്ക് കാച്ചേഴ്‌സ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തതോടെയാണ് ശരിക്കുമുള്ള പാമ്പ് പിടുത്തം ആരംഭിച്ചത്. ഈ ഫോട്ടോയില്‍ പാമ്പ് എവിടെയെന്നാണ് എല്ലാവരും തിരയുന്നത്. ഫോട്ടോയില്‍ പാമ്പ് ഉണ്ട് താനും. 

തൊട്ടിലിന് പിറകിലെ നാപ്കിന്‍ ബോക്‌സിനും ചുമരിനും ഇടയില്‍ പാമ്പുണ്ടെന്നാണ് ചിലരുടെ കമന്റ്. ഇവര്‍ പാമ്പ് പിടുത്തത്തില്‍ മിടുക്കരായിരിക്കും പക്ഷെ ഫോട്ടോ എടുക്കാന്‍ ഇവര്‍ക്ക് അറിയില്ലെന്നാണ് പാമ്പിനെ കണ്ടുപിടിക്കാനാകാതെ ഒരാള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com