പുഴ മാലിന്യമയം; പട്ടിയുടെ നിറം നീലയായി

പുഴ മാലിന്യമയം; പട്ടിയുടെ നിറം നീലയായി

നവിമുംബൈ: നവിമുംബൈയിലെ തലോജ വ്യാവസായിക മേഖലയ്ക്കടുത്ത് ഒരു തെരുവുനായയെ കണ്ടു ആളുകള്‍ ഞെട്ടി! സാധാരണ പട്ടികള്‍ക്കുള്ള നിറത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി നീല നിറമുള്ള പട്ടി. കണ്ടവര്‍ കണ്ടവര്‍ ഫോട്ടോയെടുത്തു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ പട്ടി കേറിയങ്ങ് ഹിറ്റ് ആയി.


പട്ടിക്കു ഇങ്ങനെ നീല നിറമുണ്ടാകാന്‍ കാരണമെന്തെന്ന് അന്വേഷണം ചെന്നവസാനിച്ചത് കസാഡി പുഴയിലാണ്. വ്യാവസായിക മേഖലയായതുകൊണ്ടുതന്നെ പ്രദേശത്തു നിരവധി ഫാക്ടറികളാണുള്ളത്. ഈ ഫാക്ടറികളില്‍ നിന്നുള്ള മാലിന്യങ്ങളെല്ലാം തള്ളുന്നത് കസാഡി പുഴയിലും. പുഴയിലുള്ള വെള്ളമേറ്റാകാം പട്ടിക്കു നീല നിറം വന്നതെന്നാണ് നവി മുംബൈ അനിമല്‍ പ്രൊട്ടക്ഷന്‍ സെല്‍ മേധാവി ആരതി ഛൗഹാന്‍ പറയുന്നത്. ഈ പുഴയില്‍ നിന്നുള്ള വെള്ളം കുടിച്ചതിനാലാകാം പട്ടിയുടെ നിറം നീലയായതെന്നാണ് അദ്ദേഹം പറയുന്നത്.

പുഴയില്‍ മാലിന്യം തള്ളുന്നതിനെതിരേ ഇദ്ദേഹം മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com