സദാചാര വാദികളും, മത തീവ്രവാദികളും കാണുന്നുണ്ടല്ലോ; വിവാഹത്തിനിടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കി വധു

വിവാഹ വേഷത്തില്‍ വരനൊപ്പം വിവാഹ ചടങ്ങില്‍ നില്‍ക്കവെയാണ് തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് വധു മുലപ്പാല്‍ നല്‍കിയത്
സദാചാര വാദികളും, മത തീവ്രവാദികളും കാണുന്നുണ്ടല്ലോ; വിവാഹത്തിനിടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കി വധു

എല്ലാവരും കാണ്‍കെ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയാല്‍ മതവിരുദ്ധം എന്ന് വിലപിക്കുന്നവരാണ് നാട്ടില്‍ അധികവും. വിവാഹ ചടങ്ങിനിടെ വധു കുഞ്ഞിന് മുലപ്പാല്‍ നല്‍കി എന്ന് കേട്ടാല്‍ നെറ്റിച്ചുളിക്കുന്ന സദാചാരക്കാരും കുറവല്ല. എന്നാല്‍ ഇത്തരക്കാരെ അസ്വസ്ഥപ്പെടുത്തുന്ന ഒരു ചിത്രമാണ് ബ്രസിലില്‍ നിന്നും വരുന്നത്. 

വിവാഹ വേഷത്തില്‍ വരനൊപ്പം വിവാഹ ചടങ്ങില്‍ നില്‍ക്കവെയാണ് ഡാനിയെല്ലി കത്സ്യു എന്ന ഇരുപത്തിനാലുകാരി തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത്. 

വിവാഹത്തിനിടെയിലെ ഈ നിമിഷം മോണിക കാര്‍വല്‍ഹോ എന്ന യുവതിയാണ് ക്യാമറയില്‍ പകര്‍ത്തിയത്. മനോഹര നിമിഷം എന്നല്ലാതെ അവര്‍ക്കാ ചിത്രത്തിന് മറ്റൊരു അടിക്കുറിപ്പ് നല്‍കാന്‍ സാധിക്കില്ലായിരുന്നു. 

മോണികയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്. എന്നാല്‍ എങ്ങിനെയായിരിക്കും ഫോട്ടോയോടുള്ള പ്രതികരണം ഉയരുക എന്നത് മോണിക്കയെ അലട്ടിയിരുന്നു. എന്നാല്‍ തനിക്ക് ഈ ചിത്രത്തിലെ മനോഹാരിത തിരിച്ചറിയാന്‍ സാധിച്ചതു പോലെ മറ്റുള്ളവര്‍ക്കും അത് കാണാനാകുമെന്ന് മോണിക വിശ്വസിച്ചു. വിശ്വാസം തെറ്റിയില്ല. ഭൂരിഭാഗം പേരും ആ ഫോട്ടോ സ്വീകരിച്ചു. 

ഏവിടെ വെച്ചും, ഏത് സമയത്തും, കുഞ്ഞ് ആവശ്യപ്പെടുമ്പോള്‍ മുലപ്പാല്‍ നല്‍കാന്‍ അമ്മമാര്‍ക്ക് മാനസികമായി ധൈര്യം നല്‍കുകയാണ് താന്‍ ലക്ഷ്യം വെച്ചതെന്ന് മോണിക്ക പറയുന്നു. ഫോട്ടോയ്‌ക്കെതിരെ പ്രതികൂല പരാമര്‍ശങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അനുകൂലമായി പ്രതികരിക്കുന്നവരാണ് അധികവും. 

ഞങ്ങളുടെ വിവാഹ സമയത്ത് കുഞ്ഞും കൂടെ ഉണ്ടാകണമെന്നാണ് താനും ഭര്‍ത്താവും ആഗ്രഹിച്ചത്. കുഞ്ഞും വിവാഹത്തിന്റെ ഭാഗമായെന്ന് ഇതിലൂടെ അവനില്‍ തോന്നലുണ്ടാക്കാനായെന്ന് അമ്മ ഡാനിയെല്ലിയും പറയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com