പെണ്‍ സിംഹം അടുത്തു കിടക്കെ ആണ്‍ സിംഹങ്ങളുടെ ഗേ പ്രൈഡ്: വൈറലായി ഫോട്ടോ

പെണ്‍ സിംഹം അടുത്തു കിടക്കെ ആണ്‍ സിംഹങ്ങളുടെ ഗേ പ്രൈഡ്: വൈറലായി ഫോട്ടോ

സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ഡൊങ്കാസ്റ്ററിലുള്ള യോര്‍ക്ക്‌ഷെയര്‍ വൈല്‍്ഡ്‌ലൈഫ് പാര്‍ക്കില്‍ രണ്ടു ആണ്‍ സിംഹങ്ങളുടെ ഗേ പ്രൈഡ്! അമേച്വര്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ റസ് ബ്രിഡ്ജസ് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു ആണ്‍ സിംഹം മറ്റൊരാണ്‍ സിംഹവുമായി രതിയിലേര്‍പ്പെടുന്ന ഫോട്ടോയാണ് ബ്രിഡ്ജസ് പകര്‍ത്തിയത്. തൊട്ടടുത്ത് ഒരു പെണ്‍സിംഹം കിടക്കുന്നതും ചിത്രത്തില്‍ കാണാം.

മൂന്ന് സിംഹങ്ങള്‍ ഒരുമിച്ച് കിടക്കുകയായിരുന്നു. പെട്ടെന്ന് കൂട്ടത്തിലുള്ള ഒരു ആണ്‍ സിംഹം മറ്റേ ആണ്‍ സിംഹത്തിന്റെ പിന്നിലേക്കു ചാടിക്കയറുകയായിരുന്നുവെന്നാണ് ചിത്രത്തെ കുറിച്ച് ബ്രിഡ്ജസ് പറയുന്നത്. ചിത്രം പകര്‍ത്തുന്ന സമയത്ത് കുറച്ചാളുകള്‍ രംഗം വീക്ഷിച്ചു കൊണ്ടു ഈ പരിസരത്തുണ്ടായിരുന്നു. അടുത്തു ചെല്ലുമ്പോള്‍ പെണ്‍സിംഹം ചീറുകയും കൈകൊണ്ടു തട്ടുകയും ചെയ്തതോടെയാണ് ആണ്‍ സിംഹം തൊട്ടടുത്തുള്ള ആണ്‍സിംഹത്തിനടുത്തേക്കു ചെന്നത്. ഇതില്‍ അത്ര അസാധാരണത്വമുണ്ടെന്ന് വിചാരിക്കുന്നില്ല. രണ്ടു ആണ്‍ സിംഹങ്ങള്‍ തമ്മിലുള്ള മേധാവിത്വത്തിന്റെ പ്രശ്‌നമാണിതെന്നും തോന്നുന്നില്ല. ഇത് സുഹൃത്തുക്കള്‍ തമ്മിലുള്ള ഒരു കുസൃതിയാണ്. ബ്രിഡ്ജസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, താന്‍ ഇവിടെ ഫോട്ടോ എടുക്കാന്‍ വന്നതുമുതല്‍ ആദ്യമായാണ് ഇത്തരത്തിലുണ്ടാകുന്നതെന്നും ബ്രിഡ്ജസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com