അമ്മയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്തു; ചമ്മന്തിയും കുരുമുളകും ചേര്‍ത്ത് കഴിച്ചു

കൊലപ്പെടുത്തിയതിന് ശേഷം കുടല്‍മാലയും ഹൃദയവും പുറത്തെടുത്ത്‌ ചമ്മന്തിയും കുരുമുളകും ചേര്‍ത്ത് കഴിക്കുകയായിരുന്നു
അമ്മയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്തു; ചമ്മന്തിയും കുരുമുളകും ചേര്‍ത്ത് കഴിച്ചു

മദ്യം വാങ്ങാന്‍ അമ്മ പണം നല്‍കാതിരുന്നതോടെയായിരുന്നു ഇരുവരും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. മദ്യം വാങ്ങാന്‍ പണം നല്‍കില്ലെന്ന അമ്മ തീര്‍ത്തു പറഞ്ഞതോടെ സുനില്‍ കുച്ഛാക്കുര്‍ണി എന്ന യുവാവ് അമ്മയെ കൊലപ്പെടുത്തി. കൊലപ്പെടുത്തിയതിന് ശേഷം അമ്മയുടെ ഹൃദയം പുറത്തെടുത്ത് കുരുമുളകും ചമ്മന്തിയും ചേര്‍ത്ത് കഴിക്കുകയും ചെയ്തു. 

മഹാരാഷ്ട്രയിലെ കോല്‍ഹാപൂരിലാണ് സംഭവം. സ്ഥിരം മദ്യപാനിയായ ഇയാള്‍ പണം ചോദിക്കാന്‍ വേണ്ടി മാത്രമായിരുന്നു വീട്ടില്‍ വന്നിരുന്നത്. പണം തരില്ലെന്ന് അമ്മ പറഞ്ഞതോടെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അമ്മയെ കുത്തി കൊല്ലുകയായിരുന്നു. 

കുത്തി കൊലപ്പെടുത്തിയതിന് ശേഷം കുടല്‍മാലയും ഹൃദയവും പുറത്തെടുത്തു. ഇത് ചമ്മന്തിയും കുരുമുളകും ചേര്‍ത്ത് കഴിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വീടിനുള്ളില്‍ നിന്നും രക്തം ഇറ്റിറ്റ് വീഴുന്ന കൈകളോടെ ഇയാള്‍ നടന്നു പോകുന്നത് കണ്ട സംശയം തോന്നിയ അയല്‍വാസികള്‍ വീടിനുള്ളില്‍ വന്ന നോക്കിയപ്പോഴായിരുന്നു സംഭവം അറിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com