സമൂഹമാധ്യമങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതെങ്ങനെ?

ശരീരഭാരം കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ വിജയകരമാക്കാന്‍ സമൂഹമാധ്യമങ്ങള്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.
സമൂഹമാധ്യമങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതെങ്ങനെ?

ശരീരഭാരം കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ വിജയകരമാക്കാന്‍ സമൂഹമാധ്യമങ്ങള്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ തീരുമാനത്തെകുറിച്ചും അതിനായി നിങ്ങള്‍ നടത്തുന്ന ശ്രമങ്ങളെകുറിച്ചും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതുവഴി എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ സ്വയം നിര്‍ബന്ധിതരാകുന്നതാണ് ഇതിന് കാരണമായി പഠനത്തില്‍ ചൂണ്ടികാട്ടുന്നത്. 

'പൊതുവായി ഒരു പ്രതജ്ഞയെടുക്കുമ്പോള്‍ ആളുകള്‍ അതില്‍ ഉറച്ചുനില്‍ക്കാന്‍ കൂടുതല്‍ ശ്രമം നടത്തും. മാത്രവുമല്ല തീരുമാനം അറിയിക്കുന്നതോടൊപ്പം ഉണ്ടാകുന്ന ഓരോ പുതിയ മാറ്റവും മറ്റുള്ളവരിലേക്ക് എത്തിക്കുന്നതോടെ ശ്രമം വിജയകരമാകുന്നുണ്ടെന്ന തോന്നല്‍ ശക്തമാകാനും സാധ്യതയുണ്ട്',  ഗവേഷണത്തിന് നേതൃത്വം നല്‍കിയ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ടോണിയ വില്ല്യംസ് പറഞ്ഞു. ഇത്തരത്തിലൊരു ശ്രമം ഏറ്റവുമധികം വിജയം കാണുന്നത് ശരീരഭാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്ന അപ്‌ഡേറ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികൂല അഭിപ്രായങ്ങള്‍ കൂടുതല്‍ ആവേശത്തോടെ ശ്രമം തുടരാന്‍ സഹായിക്കുമെന്നും പഠനം ചൂണ്ടികാട്ടുന്നു. ഇന്ററാക്ടീവ് മാര്‍ക്കറ്റിംഗ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com