സാന്റാക്ലോസ് യഥാര്‍ത്ഥത്തില്‍ ആരായിരുന്നു?  

നിക്കോളാസ് എന്ന വിശുദ്ധനാണ് സാന്റാക്ലോസ് എന്ന ഇതിഹാസമായി മാറിയതെന്നതിനുള്ള കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
സാന്റാക്ലോസ് യഥാര്‍ത്ഥത്തില്‍ ആരായിരുന്നു?  

ചുവന്ന കുപ്പായവും കൂര്‍മ്പന്‍ തൊപ്പിയുമണിഞ്ഞ് മാനുകള്‍ (റെയില്‍ ഡീര്‍) വലിക്കുന്ന തെന്നുവണ്ടിയില്‍ പുഞ്ചിരിയോടെ വരുന്ന നരച്ചമുടിയും താടിയുമുള്ള തടിയന്‍ സാന്റാക്ലോസ് ഒരു കെട്ടുകഥയിലെ കഥാപാത്രമല്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ വീണ്ടും. തുര്‍ക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയില്‍ ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് സാന്റാക്ലോസ് എന്ന ഇതിഹാസമായി മാറിയതെന്നതിനുള്ള കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. നിക്കോളാസിന്റെതെന്ന് കണ്ടെത്തിയ എല്ലിന്റെ അവശിഷ്ടങ്ങളാണ് ഇതിന് സൂചനയായി ഗവേഷകര്‍ ഉയര്‍ത്തികാട്ടുന്നത്. 

സാന്റാക്ലോസിന്റെതെന്ന് പറയപ്പെടുന്ന പല തിരുശേഷിപ്പുകള്‍ കണ്ടെത്തി നടത്തിയ പഠനങ്ങളില്‍ മറ്റുള്ളയെല്ലാം ചരിത്രം സാക്ഷ്യപ്പെടുത്തുന്നതിന് ശേഷമുള്ള കാലഘട്ടവുമായി മാത്രം ബന്ധപ്പെട്ടവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ എല്ലിന്റെ അവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നത് ഈ അന്വേഷണം നിക്കോളാസില്‍ തന്നെ എത്തണമെന്നാണ്. 

ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയമായിട്ടുള്ള എല്ല് യുഎസ്സിലുള്ള ഡെന്നീസ് എന്ന പുരോഹിതന്റെ പക്കല്‍ ഉള്ളതാണ്. കൂടുതല്‍ തിരുശേഷിപ്പുകള്‍ ഇറ്റാലിയന്‍ നഗരങ്ങളായ ബാരിയിലും വെനിസിലുമാണ് കാണാന്‍ കഴിയുക. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ബാരിയിലും വെനിസിലുമുള്ള തിരുശേഷിപ്പുകള്‍ കണ്ടെത്തി കൂടുതല്‍ പഠനം നടത്താന്‍ ഉത്തേജിപ്പിക്കുന്നതാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഓക്‌സ്‌ഫോര്‍ഡ് റെലിക്‌സ് സെന്ററിലെ ഡയറക്ടര്‍ ജോര്‍ജ്ജ് ഖസാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com