ഈ 'കോണ്ടം' അല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത് ; കോഹ്‌ലിക്കും അനുഷ്‌കയ്ക്കും വ്യത്യസ്തമായൊരു വിവാഹാശംസ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2017 04:11 PM  |  

Last Updated: 14th December 2017 04:15 PM  |   A+A-   |  

 

ന്യൂഡല്‍ഹി : അടുത്തിടെ വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും, ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുമാണ് ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിലെ ഹോട്ട് സെന്‍സേഷന്‍. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം വന്‍ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. കായികരംഗത്തെയും രാഷ്ട്രീയ രംഗത്തെതുമെല്ലാം നിരവധി പ്രമുഖര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് രംഗത്തെത്തി. 

അതിനിടെ വ്യത്യസ്തമായ വിവാഹാശംസകളുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഗര്‍ഭനിരോധന ഉറ നിര്‍മ്മാതാക്കളായ ഡ്യൂറെക്‌സ് ഇന്ത്യ. ഡ്യൂറെക്‌സ് കോണ്ടം അല്ലാതെ മറ്റൊന്നും നിങ്ങളുടെ ഇടയിലേക്ക് കടന്നുവരാന്‍ അനുവദിക്കരുതെന്നായിരുന്നു ഡ്യൂറെക്‌സിന്റെ ആശംസ. ഒടുവില്‍ വിരാട് കോഹ്‌ലി മെയ്ഡന്‍ ഓവര്‍ എറിഞ്ഞു എന്നും ട്വീറ്റിന് അടിക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്. 

ഡിസംബര്‍ 11 ന് ഇറ്റലിയിലെ ടസ്‌കനില്‍ വെച്ചായിരുന്നു വിരാട് - അനുഷ്‌ക താരവിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം. വിവാഹശേഷം നവദമ്പതികള്‍ ഹണിമൂണിനായി റോമിലേക്ക് പോയിരിക്കുകയാണ്. സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കായി ഡിസംബര്‍ 21 ന് ഡല്‍ഹിയിലാണ് വിവാഹസത്കാരം ഒരുക്കിയിട്ടുള്ളത്.