ലോകത്തില്‍ വെച്ച് വ്യത്യസ്തമായൊരു ജോലിയുമായി ഈ മത്സ്യയുവാവ്

പകുതി മനുഷ്യനും പകുതി മത്സ്യവുമായ മെര്‍ക്‌സ്മാന്‍ മാക്‌സിന്റെ ഭാവം ഫെയറി ടെയില്‍ നായകന്‍മാരെ ഓര്‍മ്മിപ്പിക്കുന്നു.
ലോകത്തില്‍ വെച്ച് വ്യത്യസ്തമായൊരു ജോലിയുമായി ഈ മത്സ്യയുവാവ്

നീലനിറമുള്ള വലിയ വാലുമായി മെര്‍മാന്‍ എന്ന ചെറുപ്പക്കാരന്‍ നീന്തിത്തുടിക്കുന്നതു കണ്ടാല്‍ ഇത് മത്സ്യമനുഷ്യന്‍ തന്നെയാണോ എന്ന് തോന്നിപ്പോവുകയാണ്. പകുതി മനുഷ്യനും പകുതി മത്സ്യവുമായ മെര്‍ക്‌സ്മാന്‍ മാക്‌സിന്റെ ഭാവം ഫെയറി ടെയില്‍ നായകന്‍മാരെ ഓര്‍മ്മിപ്പിക്കുന്നു.

32കാരനായ ഈ യുവാവ് ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ ജോലികള്‍ ചെയ്യുവരില്‍ ഒരാളാണ്. ഇരുകാലുകളും കൂട്ടിക്കെട്ടി മനോഹരമായ വാല് തന്റെ ശരീരത്തില്‍ വെച്ച് പിടിപ്പിക്കുന്നതിന് പുറമെ ശരീരത്തിലും മുഖത്തുമെല്ലാം അനുയോജ്യമായ മേക്ക്അപ്പോടു കൂടിയാണ് ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. 

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് ഇദ്ദേഹം താമസിക്കുന്നത്. മെര്‍മാന്റെ മാതാപിതാക്കള്‍ ബ്രസീലിയന്‍കാരാണ്. ഡോള്‍ഫിന്‍ പിന്നീട് രൂപമാറ്റം വന്ന് മനുഷ്യനായി മാറുന്ന ബ്രസീലിയന്‍ പുരാണകഥ കേട്ടാണ് ഈ യുവാവ് വളര്‍ന്നത്, അതുകൊണ്ട് തന്നെ തന്റെ ഫെയറി ടെയില്‍ രൂപം മെര്‍മാന് വളരെ ഇഷ്ടമാണ് താനും.

ചെയ്യുന്ന ജോലിയെപ്പറ്റി മറ്റുള്ളവര്‍ എന്തുതന്നെ പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ലെന്നും ഈ യുവാവ് പറയുന്നു. 'ചിലര്‍ എന്നെ ഗേ എന്നെല്ലാം വിളിക്കുന്നുണ്ട്. എനിക്കതില്‍ പ്രശ്‌നമില്ല. ലോകത്തില്‍ എല്ലാ മനുഷ്യരും പിന്തുടരുന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ എനിക്ക് തീരെ താല്‍പര്യമില്ല. തികച്ചും വ്യത്യസ്തനാകാനാണ് താല്‍പര്യം'- മെര്‍സല്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com