മധുവിധു ആഘോഷിക്കുമ്പോള്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട ആറ് കാര്യങ്ങള്‍  

സെക്‌സും റൊമാന്‍സും മാത്രമല്ല മധുവിധു നാളുകളെ എന്നും ഓര്‍മ്മിക്കുന്നതാക്കുന്നത്. പങ്കാളിയോടൊപ്പം ഹണിമൂണ്‍ വേളയില്‍ ചെയ്യേണ്ട വേറെയും കാര്യങ്ങളുണ്ട്
മധുവിധു ആഘോഷിക്കുമ്പോള്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട ആറ് കാര്യങ്ങള്‍  

വിവാഹം എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണെങ്കിലും വളരെയധികം തിരക്കുകള്‍ നിറഞ്ഞ ദിവസങ്ങളായിരിക്കും വിവാഹനാളുകള്‍. ഹണിമൂണോടുകൂടെയാണ് ഈ തിരക്കുകള്‍ ഒരു പരിസമാപ്തി ഉണ്ടാകുന്നത്. പങ്കാളിയുമായി കൂടുതല്‍ അടുക്കാനും വിവാഹത്തിന്റെ സന്തോഷം പങ്കുവയ്ക്കുവാനും ലഭിക്കുന്ന തീര്‍ത്തും സ്വകാര്യമായ ദിനങ്ങള്‍. സെക്‌സും റൊമാന്‍സും മാത്രമല്ല മധുവിധു നാളുകളെ എന്നും ഓര്‍മ്മിക്കുന്നതാക്കുന്നത്. പങ്കാളിയോടൊപ്പം ഹണിമൂണ്‍ വേളയില്‍ ചെയ്യേണ്ട വേറെയും കാര്യങ്ങളുണ്ട്.

കുറച്ച് സാഹസികതയാകാം

മധുവിധുവിന്റെ ആദ്യദിനത്തില്‍ തന്നെ സകൈഡൈവിംഗിന് പോകണമെന്നല്ല ഉദ്ദേശിക്കുന്നത് പക്ഷെ കുറച്ച് സാഹസികത ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയില്ല. കൗകള്‍ കോര്‍ത്തുപിടിച്ച് ഒരു ട്രെക്കിംഗ് ഒക്കെയാവാം. ബീച്ചില്‍ സമയം ചിലവിടുന്നതിനൊപ്പം ഒരു സ്‌കൂബാ ഡൈവിംഗ് പരീക്ഷിക്കാവുന്നതാണ്. സൈക്കിള്‍ സവാരി, മലമുകളില്‍ ടെന്റടിച്ച് ഒരു രാത്രി... ഇതെല്ലാം ഈ ദിനങ്ങളെ കൂടുതല്‍ പ്രിയങ്കരമാക്കും. 

ഒന്നിച്ചൊരു സൂര്യോദയം കാണാം

കുറച്ച് പ്രയാസമായിരിക്കും എങ്കിലും ഒരു ദിവസം രാവിലെ കുറച്ച് നേരത്തെ എണീക്കാന്‍ ശ്രമിക്കാവുന്നതാണ്. ഒന്നിച്ച് ഒരുപാട് അസ്തമയങ്ങള്‍ ഒരുപക്ഷെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും പക്ഷെ ഉദിച്ചുയരുന്ന സൂര്യന്റെ വശ്യത ഒന്ന് വേറെ തന്നെയാണ്. ഇതിനായി ഏറ്റവും പ്രിയങ്കരമായ ഒരു കടല്‍തീരം കണ്ടെതുക... തിരിച്ചുവരുമ്പോഴത്തേക്കായി ഒരുഗ്രന്‍ പ്രാതലും ഓര്‍ഡര്‍ ചെയ്യാം...

ഒന്നിച്ചൊരു മസാജ് 

റൊമാന്റിക്കാകാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. ഇരുവര്‍ക്കും ഒന്നിച്ച് മസാജ് ഓഫര്‍ ചെയ്യുന്ന ഒരു സ്പാ കണ്ടെത്തുക. ഇതേ സംഭവം കൂടുതല്‍ റൊമാന്റിക് ആക്കണമെങ്കില്‍ പങ്കാളിക്കായി ഒരു മസാജ് ബുക്ക് ചെയ്തു നല്‍കാം. ശേഷം മസാജ് ചെയ്യുന്ന വ്യക്തിയുടെ വേഷത്തില്‍ പങ്കാളിക്കരികിലേക്കെത്താം. 

നൃത്തം ഓഴിവാക്കണ്ട

ഒരു ലോക്കല്‍ പബ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉത്തമം. ശരിയായ രീതിയില്‍ ചെയ്താല്‍ ഏറ്റവും പ്രണയാതുരമായ ഒന്നാണ് നൃത്തം. ഒരു പബ് എന്ന ആശയം നിങ്ങളുടെ മനസ്സില്‍ ഇല്ലെങ്കില്‍ നല്ല റൊമാന്റിക് സംഗീതത്തിന് അകമ്പടിയായി ചുവടുവയ്ക്കാവുന്നതാണ്. 

ക്യാമറയില്‍ പകര്‍ത്താന്‍ മറക്കണ്ട

ഒരുപക്ഷെ നൂറുകണക്കിന് വിവാഹചിത്രങ്ങള്‍ എടുത്തതിനും അവയില്‍ പലതും സുഹൃത്തുക്കളുമായി പങ്കുവച്ചതിനും ശേഷമായിരിക്കും നിങ്ങള്‍ മധുവിധുവിന് തിരിച്ചത്. പക്ഷെ ചില അസുലഭ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ മറക്കരുത്. പങ്കാളി ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും നിഷ്‌കളങ്കമായി ചിരിക്കുന്നതുമെല്ലാം ഇങ്ങനെ ഒപ്പിയെടുക്കാവുന്ന സുന്ദര മുഹൂര്‍ത്തങ്ങളാണ്. ഇനി ഈ മൂഹൂര്‍ത്തങ്ങളെല്ലാം കോര്‍ത്തിണക്കി അതൊരു വീഡിയോ ആയോ, ആല്‍ബം ആയോ ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ സമ്മാനിക്കാവുന്നതുമാണ്.

പ്രണയം ഉണര്‍ത്തുന്ന ഒരു പുസ്തകമാകാം

ഫിഫ്റ്റി ഷെയിഡ്‌സോ കാമസൂത്രയോ എന്തുമാകട്ടെ നിങ്ങളുടെ പങ്കാളിക്കായി ഒരു പുസ്തകം തിരഞ്ഞെടുക്കാം. ഒരു രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കാന്‍ ഇതു മതി. പങ്കാളിക്കായി പുസ്തകം വായിച്ചുനല്‍ക്കാം. മായികമായിരിക്കും നിങ്ങളുടെ അനുഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com