ഇത് ബുള്‍സ് ഐ അല്ല; പൂച്ചക്കണ്ണും പൂവും പൂമ്പാറ്റയുമൊക്കെയാണ്

മിഷേല്‍ ബാല്‍ദിനി എന്നൊരു മെക്‌സിക്കക്കാരന്‍ അദ്ദേഹത്തിന്റെ ബ്രേക്ക്ഫാസ്റ്റ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ്.
ഇത് ബുള്‍സ് ഐ അല്ല; പൂച്ചക്കണ്ണും പൂവും പൂമ്പാറ്റയുമൊക്കെയാണ്

ഈ കാലഘട്ടത്തില്‍ ഏറെ ജനപ്രീതിയുള്ള ഒന്നാണ് ഫുഡ് ഫോട്ടോഗ്രഫി. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ആളുകള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് ആളാകാറുണ്ട്. ആഹാരസാധനങ്ങളെക്കുറിച്ച് സംസാരിക്കാനും ഫോട്ടോ ഷെയര്‍ ചെയ്യാനുമെല്ലാം ഫേസ്ബുക്കിലും വാട്ടസ്ആപിലുമെല്ലാം പ്രത്യേക ഗ്രൂപ്പുകളുമുണ്ട്.

മിഷേല്‍ ബാല്‍ദിനി എന്നൊരു മെക്‌സിക്കക്കാരന്‍ അദ്ദേഹത്തിന്റെ ബ്രേക്ക്ഫാസ്റ്റ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ്. കോഴിമുട്ട മാത്രമാണ് പ്രധാന വിഭവം എന്നതാണ് പ്രത്യേകത. പത്തോളം ചിത്രങ്ങള്‍ ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ടെങ്കിലും എല്ലാത്തിന്റെയും രുചി ഒന്നായിരിക്കും. പിന്നെ എന്താണ് പ്രത്യേകത എന്നല്ലേ..., എന്തെന്നാല്‍ ഒരു ദിവസം കോഴിമുട്ട ചിലന്തിയാണെങ്കില്‍ അടുത്ത ദിവസം ചെന്നായയാകും. തൊട്ടടുത്ത ദിവസം ഇദ്ദേഹത്തിന്റെ ഫ്രൈപാനില്‍ ഒരു പൂവിരിഞ്ഞേക്കാം.. മിഷേല്‍ കോഴിമുട്ട ഉപയോഗിച്ചുണ്ടാക്കിയ ബ്രേക്ക്ഫാസ്റ്റ് ചിത്രങ്ങള്‍ കാണാം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com