വിദേശകാഴ്ചകളിലേക്ക് സഞ്ചരിക്കാന്‍ കൊതിച്ച് മലയാളി, യാത്രകളുടെ വര്‍ഷമാകാനൊരുങ്ങി 2018

സുഹൃത്ത് വലയത്തില്‍ ആരും ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങള്‍ തേടിയെടുത്ത് അവിടെ ആദ്യം ചെന്നെത്തണമെന്ന മോഹം മലയാളി മനസ്സുകളെ കീഴടക്കികഴിഞ്ഞു
വിദേശകാഴ്ചകളിലേക്ക് സഞ്ചരിക്കാന്‍ കൊതിച്ച് മലയാളി, യാത്രകളുടെ വര്‍ഷമാകാനൊരുങ്ങി 2018

കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഒറ്റയ്ക്കുള്ള യാത്രയുടെ സുഖം അത്രയങ്ങ് പ്രിയങ്കരമായിട്ടില്ല. മലയാളികള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നത് ബന്ധുക്കളും പങ്കാളിയും സുഹൃത്തുക്കളുമൊക്കെ ഒത്തുള്ള യാത്രതന്നെ. മലയാളികളുടെ സഞ്ചാരപ്രിയങ്ങള്‍ സര്‍വെയിലൂടെ കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ ട്രാവല്‍ സൈറ്റായ ബുക്കിംഗ് ഡോട് കോം. 

2018ല്‍ മലയാളികള്‍ അധികവും രാജ്യത്തിന് പുറത്തേക്കുള്ള യാത്രകളാണ് ആഗ്രഹിക്കുന്നത്. എല്ലാ രാജ്യങ്ങളെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെകുറിച്ചും ഞൊടിയിടയില്‍ അറിയാന്‍ കഴിയുന്നത് പല സ്ഥലങ്ങളും കണ്ടിരിക്കണമെന്ന ആഗ്രഹം മനസ്സുകളെ കീഴടക്കാന്‍ തുടങ്ങിയതാണ് ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണം. യാത്രകളില്‍ കുറച്ചധികം സാഹസികത ചേര്‍ക്കാനും മലയാളികള്‍ ഇന്ന് ആഗ്രഹിക്കുന്നു. സുഹൃത്ത് വലയത്തില്‍ ആരും ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങള്‍ തേടിയെടുത്ത് അവിടെ ആദ്യം ചെന്നെത്തണമെന്ന മോഹം മലയാളി മനസ്സുകളെ കീഴടക്കികഴിഞ്ഞു. 

സഞ്ചാരികളില്‍ 46ശതമാനം പേരും ആഗ്രഹിക്കുന്നത് പ്രകൃതിയോട് ഇണങ്ങിയ സ്ഥലങ്ങള്‍ താമസത്തിനായി തിരഞ്ഞെടുക്കാനാണ്. പലരും ഹോട്ടലുകള്‍ വേണ്ടെന്നുവച്ച് ഹോം സ്‌റ്റെയും ടെന്റ് താമസവുമൊക്കെയാണ് 2018ലേക്കായി തിരഞ്ഞെടുക്കുന്നത്. മനോഹരമായ കാഴ്ച്ചകള്‍, വൈവിധ്യം നിറഞ്ഞ ഭക്ഷണം, പ്രാദേശിക രുചികള്‍ തുടങ്ങിയവയാണ് യാത്രയില്‍ മലയാളികള്‍ ഏറ്റവും ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ചിലത്. 

ബീച്ച് ഹോളിഡെയും റോഡ് ട്രിപ്പുകളും ഷോപ്പിംഗ് യാത്രകളും തീം പാര്‍ക്കുകളുമെല്ലാം 2018ല്‍ മലയാളി സഞ്ചാരികള്‍ ഏറെ കാത്തിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com