ഇനി കാണാനൊരു രാജ്യവുമില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2017 12:07 PM |
Last Updated: 17th February 2017 12:09 PM | A+A A- |

first-woman-visit-all-countries-cassandra-de-pecol-part2-47
18 മാസം, 26 ദിവസം...193 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു പെണ്‍കൊടിക്ക് വേണ്ടിവന്ന സമയം ഇത്രമാത്രമാണ്. അതും തനിച്ച്. കസാന്ദ്ര ദേ പെകോളെന്ന ഇരുപത്തിയേഴുകാരിയാണ്് രാജ്യങ്ങള്‍തോറും പറന്നുനടന്നത്.
2015 ജൂലൈ 24ന് ആരംഭിച്ച യാത്ര അവസാനിച്ചത് 2017 ഫെബ്രുവരി രണ്ടിനായിരുന്നു. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് 193 സ്വതന്ത്ര്യ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ലോക റെക്കോര്‍ഡും കസാന്ദ്രയെന്ന അമെരിക്കക്കാരി സ്വന്തമാക്കി. സ്വതന്ത്ര രാജ്യ പദവി ലഭിക്കാത്ത കൊസാവോ, പാലസ്ഥീന്‍, തായ്വാന്‍ എന്നീ രാജ്യങ്ങളിലേക്കും കസാന്ദ്ര എത്തിയിരുന്നു. പക്ഷെ വെറുതെയായിരുന്നില്ല കസാന്ദ്രയുടെ ലോക പര്യടനം. വിനോദ സഞ്ചാരത്തിലൂടെ ലോക സമാധാനം കൊണ്ടുവരാനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പീസ് ത്രൂ ടൂറിസം എന്ന സംഘടനയ്ക്ക് വേണ്ടിയായിരുന്നു വിശ്രമമില്ലാതെയുള്ള കസാന്ദ്രയുടെ എക്‌സ്‌പെഡിക്ഷന്‍ 193 എന്ന് പേരിട്ട യാത്രകള്‍.
അത്ര എളുപ്പമായിരുന്നില്ല തന്റെ യാത്രകളെന്നാണ് കസാന്ദ്ര പറയുന്നത്. ഓരോ രാജ്യത്തേയും രാഷ്ട്രീയ നേതാക്കളുമായും, സാംസ്‌കാരിക പ്രവര്‍ത്തകരുമായും, വിദ്യാര്‍ഥികളുമായുമെല്ലാം കൂടിക്കാഴ്ച നടത്തിയായിരുന്നു കസാന്ദ്രയുടെ യാത്ര.
ഒരു കോടി മുപ്പത്തിരണ്ട് കോടി രൂപയിലധികമാണ് യാത്രയ്ക്കായി വേണ്ടിവന്നത്. ഇത്ര വലിയ യാത്രയ്ക്ക് വേണ്ട പണം എവിടെനിന്ന് കണ്ടെത്തിയെന്നതാകും മിക്കവരുടേയും മനസിലുദിക്കുന്ന സംശയം. തന്റെ യാത്രയുടെ ചിലവുകള്‍ വഹിക്കുന്നതിനായി കസാന്ദ്ര സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയായിരുന്നു. ഇതുകൊണ്ടും തീര്‍ന്നില്ല. ലോകം ചുറ്റിനടക്കാന്‍ സ്വപ്‌നം കാണുന്നവരെ ഇതിനുവേണ്ട പണം എങ്ങിനെ കണ്ടെത്താം എന്ന് പഠിപ്പിക്കുന്നതിനായി ഒരു കോഴ്‌സ് ആരംഭിക്കാനാണ് കസാന്ദ്രയുടെ അടുത്ത പദ്ധതി.