പെണ്‍കുട്ടികള്‍ക്കും പഠിക്കണം, ചേരിയില്‍ നിന്നും സലേഹ പറയുന്നു

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലുള്ള പോരാട്ടത്തിലാണ് സലേഹ 
പെണ്‍കുട്ടികള്‍ക്കും പഠിക്കണം, ചേരിയില്‍ നിന്നും സലേഹ പറയുന്നു

തീവ്രവാദത്തിനിടയില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കായി പൊരുതുന്ന മലാലയെ പോലെ മുംബൈയിലെ ചേരിയില്‍ നിന്നും ഒരു പതിനേഴുകാരിയും. മുംബൈയിലെ ഗോവാന്ദി ചേരിയില്‍ കഴിയുന്ന സലേഹ ഖാനാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാട്ടം ആരംഭിച്ചിരിക്കുന്നത്. ഇവിടെ തീവ്രവാദമല്ല, സാമൂഹിക മാനസികാവസ്ഥയാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതെന്നു മാത്രം.

ഏതൊരു പെണ്‍കുട്ടിക്കും മാതൃകയാക്കാവുന്ന വ്യക്തിത്വവുമായി മുന്നോട്ടു പോകുന്ന സലേഹയെ തേടി സാവിത്രിഭായി ഫൂലെ അവാര്‍ഡുമെത്തി. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്ന സ്ത്രീകള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സാവിത്രിഭായി ഫൂലെ അവര്‍ഡ് സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ പെണ്‍കുട്ടിയും സഹേലയാണ്.

തന്റെ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഒരു പ്രായത്തിനു ശേഷം വിദ്യാഭ്യാസം നിഷേധിക്കുന്ന പ്രവണതയാണ് ചെറിയ പ്രായത്തിലേ സലേഹയെ സാമൂഹ്യ പ്രവര്‍ത്തനത്തിലേക്കെത്തിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടും, സ്‌കൂളിലേക്കുള്ള യാത്രയ്ക്ക് വേണ്ട സുരക്ഷ നല്‍കാന്‍ ഇവരുടെ മാതാപിതാക്കള്‍ക്ക് സാധിക്കാത്തതുമാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തിരിച്ചടിയാകുന്നത്. സ്‌കൂള്‍ വിട്ടുവരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയുയരുന്ന അതിക്രമങ്ങള്‍ തടയാന്‍ മാതാപിതാക്കള്‍ക്കും അധികാരികള്‍ക്കും സാധിക്കുന്നില്ല.

മാതാപിതാക്കളുടേയും വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടേയും ചിന്താഗതിയില്‍ മാറ്റം കൊണ്ടുവരാനാണ് സലേഹയുടെ പ്രവര്‍ത്തനങ്ങള്‍. മറ്റ് പെണ്‍കുട്ടികളെപ്പോലെ സലേഹയ്ക്കും പാതി വഴിയില്‍ പഠനമുപേക്ഷിക്കേണ്ടി വന്നിരുന്നു. എന്നാല്‍ അപ്‌നാലയ എന്ന എന്‍ജിഒയുടെ സഹേലയെ സഹായിക്കാനെത്തി. 
ഇന്ന് സലേഹ പഠിക്കാനാഗ്രഹിക്കുന്ന മറ്റനേകം പെണ്‍കുട്ടികള്‍ക്കും തുണയാകുന്നു. 

വിദ്യാഭ്യാസത്തേയും, ആരോഗ്യത്തേയും, ശുചിത്വത്തേയും കുറിച്ച് പെണ്‍കുട്ടികളെ ബോധവാന്മാരാക്കുന്നതോടൊപ്പം കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും സലേഹ സംസാരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com