മരിച്ചാലും മറക്കുമോ മാതൃഭാഷ...!!

വര്‍ഷങ്ങളോളം ഉപയോഗിക്കാതിരുന്നാലും ആദ്യം പഠിച്ച ഭാഷ അല്ലെങ്കില്‍ മാതൃഭാഷ മറക്കില്ലെന്ന് ഗവേഷണ ഫലങ്ങള്‍.
മരിച്ചാലും മറക്കുമോ മാതൃഭാഷ...!!

ഏറെ നാള്‍, അല്ലെങ്കില്‍ വര്‍ഷങ്ങളോളം ഉപയോഗിക്കാതിരുന്നാലും ജനിച്ചു വീഴുമ്പോള്‍ പഠിച്ച, അറിഞ്ഞ ഭാഷ മറന്നു പോകില്ലത്രേ. ഭാഷാ പഠനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പഠിക്കുന്ന മാതൃഭാഷ ഉപബോധ മനസില്‍ പതിഞ്ഞു കിടക്കുകയാണ്. പിന്നീട് ഏറെക്കാലം ആ ഭാഷയെപ്പറ്റിയെപ്പറ്റി ആലോചിച്ചില്ലെങ്കില്‍ പോലും ആവശ്യം വരുമ്പോള്‍ പൊടിതട്ടിയെടുക്കാമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. 

ചെറുപ്പത്തിലുള്ള ഭാഷാപഠനം ബോധപൂര്‍വ്വം സംഭവിക്കുന്നതല്ല എന്നതു തന്നെയാണ് ഇതിന്റെ കാരണം. ചുറ്റുപാടുകളില്‍ നിന്ന് കേട്ടും മനസിലാക്കിയുമാണ് കുട്ടികള്‍ അവര്‍ പോലുമറിയാതെ ഭാഷ ഗ്രഹിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ പിന്നീടിത് ഉപയോഗിച്ചില്ലെങ്കിലും കേട്ടില്ലെങ്കിലും അവിടെ തന്നെയുണ്ടാകും.

നെതര്‍ലാന്‍ഡ്‌സിലെ റാഡ്ബൂഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കൊറിയയില്‍ നിന്ന് ദത്തെടുത്ത കുട്ടികളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇവര്‍ കൊറിയയില്‍ ജനിച്ച് ഡച്ച് ഭാഷ സംസാരിച്ച് വരികയായിരുന്നു. ഇത്തരത്തില്‍ കൊറിയന്‍ ഭാഷ സംസാരിക്കുന്ന 29 പോരെ ഡച്ച് ഭാഷ പഠിപ്പിച്ചപ്പോള്‍ അവര്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ ഭാഷ പഠിക്കുന്നതായി കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com