സോഷ്യല്‍ മീഡിയയില്‍ നിന്നിറങ്ങു, 200 പുസ്തകങ്ങള്‍ വായിക്കാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2017 10:35 AM |
Last Updated: 21st February 2017 10:47 AM | A+A A- |

വായന കുറവായതിന് വായനയ്ക്ക് വേണ്ട സമയമില്ലെന്നാണ് പലരും മുന്നോട്ടുവയ്ക്കുന്ന ന്യായീകരണം. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ചെലവഴിക്കുന്ന സമയത്തിന്റെ പകുതി സമയം വായനയ്ക്കായി മാറ്റിവയ്ക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 200 പുസ്തകങ്ങള്‍ ഒരു വ്യക്തിക്ക് വായിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഒരു വര്‍ഷം കൊണ്ട് 200 പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കാന്‍ ഒരു വ്യക്തിക്ക് വേണ്ടിവരുന്നത് 417 മണിക്കൂറാണെന്നാണ് വിദഗ്ദര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഒരു വ്യക്തി പ്രതിവര്‍ഷം 608 മണിക്കൂറാണ് ഇതില്‍ ചെലവഴിക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. ഇതിലൂടെ വായിക്കാന്‍ സമയമില്ലെന്ന് പറഞ്ഞ് പുസ്തക വായനയുടെ വാതില്‍ അടയ്ക്കുന്നവരുടെ ന്യായീകരണങ്ങളാണ് പൊളിയുന്നത്.
സോഷ്യല്‍ മീഡിയ അഡിക്ഷനില്‍ നിന്നും പുറത്തുവരുന്നതോടെ പുസ്തക വായനയ്ക്കായി കൂടുതല്‍ സമയം കണ്ടെത്താന്‍ സാധിക്കും. ഓഡിയോ ബുക്‌സ് വഴിയും, സ്മാര്‍ട്ട് ഫോണിലെ ബുക്ക് റീഡര്‍ വഴിയും പുസ്തക വായന പുതിയ തലങ്ങളിലെത്തിക്കാന്‍ സാധിക്കും.