ഇനി നിങ്ങളുടെ ഇമോജി ലൈബ്രറിയില്‍ മുലയൂട്ടുന്ന അമ്മയും

ഫേസ്ബുക്കിലും വാട്ട്‌സ്ആപിലുമെല്ലാം ആശയവിനിമയത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഇമോജികള്‍. ഏകദേശം 2500ഓളം ഇമോജികള്‍ ഇന്‍ബോക്‌സിലും കമന്റിലുമൊക്കെയായി കിടന്ന് കറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍.
ഇനി നിങ്ങളുടെ ഇമോജി ലൈബ്രറിയില്‍ മുലയൂട്ടുന്ന അമ്മയും

നിങ്ങളുടെ ഇമോജി ലൈബ്രറിയില്‍ ഒരു മുലയൂട്ടുന്ന സ്ത്രീകൂടിയുണ്ടെങ്കില്‍ പൊളിക്കില്ലേ.. എന്നാല്‍ വരുന്ന വര്‍ഷം അത്തരത്തിലൊരു ഇമോജി പുറത്തിറങ്ങാന്‍ പോവുകയാണ്. അതിന്റെ കരടുപതിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിക്കഴിഞ്ഞു. ആപ്പിള്‍ കമ്പനിയാണിതിന് രൂപരേഖ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം കഴിയുന്നതോടെ മുലയൂട്ടുന്ന അമ്മയും ഇമോജികളുടെ കൂടെ നമ്മുടെ ഫോണില്‍ സ്ഥാനം പിടിക്കും.

ഫേസ്ബുക്കിലും വാട്ട്‌സ്ആപിലുമെല്ലാം ആശയവിനിമയത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഇമോജികള്‍. ഏകദേശം 2500ഓളം ഇമോജികള്‍ ഇന്‍ബോക്‌സിലും കമന്റിലുമൊക്കെയായി കിടന്ന് കറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍. അക്കൂട്ടത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായൊരു ഇമോജി എന്നത് നല്ല ആശയമാണ്.

സ്ത്രീകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ ഇമോജിയായി നമുക്കിതിനെ കാണാം. പ്രത്യേകിച്ചും മുലയൂട്ടുന്ന ഇമോജിയായതിനാല്‍ സ്ത്രീ ശ്വാക്തീകരണം വ്യക്തമായും പ്രകടമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും ചില പുതിയ ഇമോജികള്‍ പുറത്തിറക്കിയിരുന്നു. അക്കൂട്ടത്തില്‍ ഹിജാബ് ധാരിയായ പെണ്‍കുട്ടിയുമുണ്ടായിരുന്നു. റയൂഫ് അല്‍ഹുമേദി എന്ന പതിനഞ്ചുകാരിയാണ് ഹിജാബ് ധരിച്ച പെണ്‍കുട്ടിയുടെ ഇമോജിക്ക് നിര്‍ദേശം നല്‍കിയത്. ഇത് വളരെ നിസാരമായ വിഷയമാണെങ്കിലും ആളുകള്‍ സ്വന്തം ജീവിതത്തെ പ്രതിനിധാനം ചെയ്യാനും ഇമോജി ഉപയോഗിക്കാറുണ്ട് എന്ന വാദമാണ് ഇത് പുറത്തിറക്കുന്ന സമയത്ത് റയൂഫ് പറഞ്ഞത്.

ഒരര്‍ത്ഥത്തില്‍ റയൂഫ് പറഞ്ഞത് ശരിയാണ്, കമന്റ് എഴുതാനും തത്സമയമുള്ള വികാരപ്രകടനങ്ങള്‍ കാണിക്കാനുള്‍പ്പെടെ ആളുകള്‍ വാക്കുകളേക്കാള്‍ കൂടുതല്‍ ഒരുപക്ഷേ ഇമോജികളായിരിക്കാം ഉപയോഗിക്കുന്നത്. നൃത്തം ചെയ്യുന്ന പെണ്‍കുട്ടി, സ്‌പോര്‍ട്‌സ് ഗേള്‍, ബോയ്, സാന്‍ഡ് വിച്ച് മുതല്‍ നാളികേരം വരെയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍, മലയണ്ണാന്‍ മുതല്‍ ആനയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ എന്നിവയെല്ലാം നിലവില്‍ ഇമോജി ലൈബ്രറിയിലുണ്ട്. ഇനിയും വ്യത്യസ്തമായ ഇമോജികള്‍ക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com