ലൈംഗീകത ആസ്വദിക്കാന്‍ മുസ്ലീം സ്ത്രീകള്‍ക്ക് 'ഹലാല്‍' ഗൈഡുമായി എഴുത്തുകാരി

സെക്‌സ് എന്നത് പൂര്‍ണ അര്‍ഥത്തില്‍ ആസ്വദിക്കുന്നതിന് മുസ്ലീം സ്ത്രീകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി ഒരു പുസ്തകം
ലൈംഗീകത ആസ്വദിക്കാന്‍ മുസ്ലീം സ്ത്രീകള്‍ക്ക് 'ഹലാല്‍' ഗൈഡുമായി എഴുത്തുകാരി

ലൈംഗീകതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നികൃഷ്ടമായി കരുതുന്നവരാണ് സമൂഹത്തില്‍ അധികവും. മുസ്ലീം, ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ എന്ന് പറയുന്നതിലും നല്ലത്, യഥാസ്ഥിതികരായ കുടുംബാംഗങ്ങള്‍ക്കിടയിലാണ് ലൈംഗീകത സ്വരം താഴ്ത്തി മാത്രം ചര്‍ച്ചയാകേണ്ട വിഷയമാകുന്നത് എന്ന് പറയുന്നതാകും ശരി. 

ഇപ്പോള്‍ സെക്‌സ് എന്നത് പൂര്‍ണ അര്‍ഥത്തില്‍ ആസ്വദിക്കുന്നതിന് മുസ്ലീം സ്ത്രീകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി ഒരു പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് ഒരു യുവതി. മുസ്ലീം സെക്‌സ് മാന്യുവല്‍; എ ഹലാല്‍ ഗൈഡ് ടു മൈന്‍ഡ് ബ്ലോവിങ് സെക്‌സ് എന്നാണ് പുസ്തകത്തിന്റെ പേര്. 

ഉം മുലാദത് എന്ന സ്ത്രീയാണ് സെക്‌സിന്റെ പ്രാധാന്യം സ്ത്രീകള്‍ക്ക് മനസിലാക്കി കൊടുക്കുക ലക്ഷ്യമിട്ട് ബുക്ക് പുറത്തിറക്കിയിരിക്കുന്നത്. ലൈംഗീകതയെ കുറിച്ച് വേണ്ടത്ര കാര്യങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന് തന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയതാണ് ഇതുപോലൊരു പുസ്തകം എഴുതുന്നതിലേക്ക് നയിച്ചതെന്ന് എഴുത്തുകാരി പറയുന്നു. സന്താനോദ്പാദനത്തിന് വേണ്ടി മാത്രമല്ല, വിവാഹ ബന്ധത്തിലൂന്നിയുള്ള ലൈംഗീകത പൂര്‍ണമായും ആസ്വദിക്കുന്നതിന് ഇസ്ലാം മതം പ്രാധാന്യം നല്‍കുന്നുണ്ടെന്നും അവര്‍ പറയുന്നു. 

പുസ്തകത്തിന് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. സ്ത്രീകള്‍ അവരുടെ അമ്മയിലൂടെ ലൈംഗീകതയെ കുറിച്ച് പഠിക്കുന്നുണ്ടെന്നായിരുന്നു പുസ്‌കത്തിന് എതിരെ ഉയര്‍ന്ന ഒരു പ്രതികരണമെന്ന് എഴുത്തുകാരി പറയുന്നു. എന്നാല്‍ ലൈംഗീകതയെ കുറിച്ച് വിശദമായി ഒരു അമ്മയും മക്കളോട് സംസാരിക്കാന്‍ ഇടയില്ലെന്ന് ഉം മുലാദത് ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com