പലതരം റാലികള്‍ കണ്ടിട്ടുണ്ട്, പാമ്പിനെ പൊക്കി പിടിച്ചത്‌ ആദ്യമാകും(വീഡിയോ)

പലതരം റാലികള്‍ കണ്ടിട്ടുണ്ട്, പാമ്പിനെ പൊക്കി പിടിച്ചത്‌ ആദ്യമാകും(വീഡിയോ)

ജനാധിപത്യ രാജ്യമായ ഇന്ത്യയിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും പലതരം റാലികള്‍ നമ്മള്‍ കണ്ടിട്ടുണ്ട്‌. പക്ഷെ കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന ഒരു റാലി കുറച്ച് വ്യത്യസ്തമായിരുന്നു. 

കുറച്ച് വ്യത്യസ്തമെന്ന് പറഞ്ഞാല്‍ നമ്മളില്‍ ഭൂരിഭാഗം പേരും ഇങ്ങനെയൊരു റാലി കണുകയോ, അതിനെ കുറിച്ച് കേട്ടിട്ടോ ഉണ്ടാകില്ല. കയ്യില്‍ പാമ്പുമായാണ് നൂറുകണക്കിന് ആളുകള്‍ നിരത്തിലിറങ്ങിയത്. 

ഹിന്ദു ദൈവമായ ശിവനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ പാമ്പിനേയും കയ്യേലേന്തി നടക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com