എട്ട് ദിവസം പ്രായമുള്ള മകളെയും കൊണ്ട് ബാറില്‍ പോകുമ്പോള്‍ എന്തിനു നാണിക്കണം?

എട്ട് ദിവസം പ്രായമുള്ള മകളെയും കൊണ്ട് ബാറില്‍ പോകുമ്പോള്‍ എന്തിനു നാണിക്കണം?

മക്കളുടെ കാര്യത്തില്‍ പലരക്ഷിതാക്കള്‍ക്കും പല രീതിയിലുള്ള കാഴ്ചപ്പാടുകളാകും. ചിലര്‍ ഭയങ്കര സ്ട്രിക്ട് ആയിരിക്കും. മറ്റു ചിലര്‍ക്കു കുട്ടികളെ എന്തെങ്കിലും കാര്യങ്ങള്‍ക്കു ശിക്ഷിക്കുന്നതിനെ കുറിച്ചു ആലോചിക്കാന്‍ പോലും സാധിക്കില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തകാഴ്ച്ചപ്പാടുള്ള ഒരു അമ്മയെ കുറിച്ചാണ് ഇവിടെ പറയുന്നത്. കുട്ടികള്‍ക്കിടയില്‍ നിന്ന് മദ്യപിക്കുകയും ചിലപ്പോള്‍ കുട്ടിയെയും കൊണ്ട് പബ്ബില്‍ പോവുകയും ചെയ്യുന്ന അമ്മയെ കുറിച്ച്.

ജോസ്‌ലിന്‍ കുക്കും മകള്‍ മേഗനും.
ജോസ്‌ലിന്‍ കുക്കും മകള്‍ മേഗനും.

ഇംഗ്ലണ്ടിലെ കെന്റിലുള്ള 35 കാരി ജോസ്‌ലിന്‍ കുക്ക് ആണ് ഇപ്പറഞ്ഞ രക്ഷാകൃത്വത്തിനുള്ള സാമ്പ്രദായിക കാഴ്ചപ്പാട് പാടെ മാറ്റിയെഴുതുന്നത്.

15 മാസം പ്രായമുള്ള മകളുടെ കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം ജോസ്‌ലിന്‍ രണ്ടെണ്ണം അടിക്കാനും സമയം കണ്ടെത്തുന്നു. ഇതില്‍ എന്തിത്ര കുഴപ്പം എന്നാണ് മകള്‍ ജനിച്ച എട്ടാം ദിവസം മകളെയും കൊണ്ട് ബാറില്‍ പോയ അമ്മ ചോദിക്കുന്നത്.

മക്കളുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ഒന്നു റിലാക്‌സാകുന്നതിന് ആയമാരെ നോക്കുന്ന രീതിക്കു ജോസ്‌ലിന്‍ ആദ്യം തന്നെ ഒരുങ്ങിയില്ല.

പബ്ബിലേക്കു പോകുമ്പോള്‍ മകളെയും കൂടെ കൂട്ടുന്നതില്‍ തനിക്ക് വലിയ റിസ്‌ക്കൊന്നുമില്ലെന്നാണ് ഇക്കാര്യത്തില്‍ ഇവര്‍ പറയുന്നത്. മേഗന്‍ എന്നാണ് മകളുടെ പേര്.

ആഴ്ചയില്‍ ഒരിക്കല്‍ മേഗനെയും കൊണ്ട് പബ്ബില്‍ പോകാറുണ്ടെന്നാണ് ജോസ്‌ലിന്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com