പുഞ്ചിരിയോടുകൂടി മരണത്തെക്കണ്ടവര്‍

മരിക്കാന്‍ പോകുന്ന മനുഷ്യരുടെ മരണത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളെപ്പറ്റി പുതുവെളിച്ചമേകുന്ന അപ്രതീക്ഷിത പഠനങ്ങളാണ് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന പുറത്ത് വിട്ടിരിക്കുന്നത്.
പുഞ്ചിരിയോടുകൂടി മരണത്തെക്കണ്ടവര്‍

നമ്മള്‍ വിചാരിക്കുന്നത്ര സങ്കീര്‍ണ്ണമല്ല മരണം. വളരെ ഉത്കണ്ഠയും സങ്കടവുമെല്ലാം കൂട്ടിക്കലര്‍ത്തിയ എന്തോ വികാരത്തോടെയേ മിക്കവര്‍ക്കും മരണത്തെപ്പറ്റി ചിന്തിക്കാന്‍ കൂടി കഴിയു. എന്നാല്‍ മരിക്കാന്‍ പോകുന്ന മനുഷ്യരുടെ മരണത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളെപ്പറ്റി പുതുവെളിച്ചമേകുന്ന അപ്രതീക്ഷിത പഠനങ്ങളാണ് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന പുറത്ത് വിട്ടിരിക്കുന്നത്.

മറ്റുള്ളവര്‍ കരുതുന്നതുപോലെ ഒരാള്‍ തന്റെ മരണത്തെപ്പറ്റി വ്യാകുലപ്പെടുന്നില്ല. എന്നാല്‍ യാതൊരു അസ്വസ്ഥതയും ഇല്ലെന്നല്ല. വേറൊരാള്‍ കരുതുന്നത്ര പ്രശ്‌നത്തോടെയല്ല ഒരാള്‍ തന്റെ മരണത്തെ സമീപിക്കുന്നത് എന്നാണ് പഠനത്തില്‍ പറയുന്നത്. നമ്മള്‍ നമുക്ക് വേണ്ടപ്പെട്ടവരെപ്പറ്റി ആലോചിക്കുന്നത് ആതീവ ദുഖത്തോടെയും ഭീതിയോടെയുമായിരിക്കാം എന്നാല്‍ അവര്‍ അതേ വിഷയത്തെ (മരണം) താരതമ്യേന ശാന്തമായും സന്തോഷത്തോടു കൂടിയുമായിരിക്കും കാണുന്നതെന്ന് നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിക്കല്‍ സയന്റിസ്റ്റ് കുര്‍ട്ട് ഗ്രേ വെളിപ്പെടുത്തി. 

കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ബാധിച്ച് മരണം മുന്നില്‍ക്കണ്ടവരുടെ ബ്ലോഗെഴുത്തുകളെപ്പറ്റി പഠിക്കുകയാണ് ആദ്യം ചെയ്തത്. മരണം അവരെ സംബന്ധിച്ചിടത്തോളം അത്ര ഭീതിദമല്ല എന്നുമാത്രമല്ല, കുറച്ചൊക്കെ സന്തോഷപ്രദവുമാണ്. മരണത്തിനോട് മുഖാമുഖം നില്‍ക്കുന്ന സമയത്ത് അവരെഴുതിയതില്‍ ഭൂരിഭാഗവും നല്ല വാക്കുകളായിരിന്നു. 

രണ്ടാം ഘട്ടത്തില്‍ മരണം മുന്നില്‍ക്കാണുന്ന രണ്ടാളുകള്‍ പരസ്പരം അയച്ച കത്തുകളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. എങ്ങനെയാണ് മരണം, അതിനെപ്പറ്റി എങ്ങനെ നോക്കിക്കാണുന്നു തുടങ്ങിയ കാര്യങ്ങളുടെ പങ്കുവയ്ക്കലാണ് കത്തുകളിലൂടെ കൈമാറിയിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മരണം എന്നാല്‍ കാലന്റെ ഭീതിതമായ തണുപ്പല്ല.., ആത്മീയമായ വെറെ എന്തോ ഒരു തോന്നലാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com