അടിപിടി കൂടാന്‍ പാമ്പുകളും മോശമല്ല; മലമ്പാമ്പിനെ കടിച്ചുകൊന്ന് രാജവെമ്പാല(വീഡിയോ)

പോരിന് ഒരുങ്ങി നില്‍ക്കുന്ന രാജവെമ്പാലയും പെരുമ്പാമ്പും ആരുടേയും നെഞ്ചിടിപ്പൊന്ന് കൂട്ടും
അടിപിടി കൂടാന്‍ പാമ്പുകളും മോശമല്ല; മലമ്പാമ്പിനെ കടിച്ചുകൊന്ന് രാജവെമ്പാല(വീഡിയോ)

രാജകീയമായി തന്നെ കടിപിടി കൂടുന്ന രണ്ട് പാമ്പുകളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. പോരിന് ഒരുങ്ങി നില്‍ക്കുന്ന രാജവെമ്പാലയും പെരുമ്പാമ്പും ആരുടേയും നെഞ്ചിടിപ്പൊന്ന് കൂട്ടും. 

സിംഗപ്പൂരിലെ മക്‌റിച്ചി നാഷണല്‍ പാര്‍ക്കില്‍ മെയ് 30നാണ് രണ്ട് പാമ്പുകള്‍ തമ്മില്‍ കടിപിടി കൂടിയത്. മലമ്പാമ്പിന്റെ പിറകിലൂടെ വന്ന രാജവെമ്പാല നല്ലൊരു കടി മലമ്പാമ്പിന് നല്‍കിയാണ് പുല്ലുകള്‍ക്കിടയിലേക്ക്  തിരിച്ചുപോയത്. മലമ്പാമ്പാകട്ടെ തല ഉയര്‍ത്തി കൊമ്പുകോര്‍ക്കാന്‍ തയ്യാറായി അങ്ങിനെ നിന്നു. 

എന്നാല്‍ രാജവെമ്പാലയുടെ കടിയേറ്റ മലമ്പാമ്പ് മരിച്ചതായാണ് പ്രാദേശിയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com