കുട്ടികള്‍ക്ക് പോണ്‍ വേണ്ട, മദ്യവും മയക്കുമരുന്നും മതി; ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് റിപ്പോര്‍ട്ടുമായി കാസ്‌പെറസ്‌ക്കി

കുട്ടികള്‍ക്ക് പോണ്‍ വേണ്ട, മദ്യവും മയക്കുമരുന്നും മതി; ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് റിപ്പോര്‍ട്ടുമായി കാസ്‌പെറസ്‌ക്കി

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു കുട്ടികള്‍ക്കിടയില്‍ പോണ്‍ സൈറ്റുകളിലുള്ള പരിശോധനയില്‍ കുറവുണ്ടായതായി പ്രമുഖ സൈബര്‍ സെക്യൂരിറ്റി കമ്പനി കാസ്‌പെറസ്‌ക്കിയുടെ റിപ്പോര്‍ട്ട്. അതേസമയം, മദ്യം, മയക്കുമരുന്ന് പുകയില എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട പേജുകളില്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് സെര്‍ച്ച് കൂടി.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡയ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികള്‍ക്കിടയില്‍ കുറവുണ്ടായി. 2015 മെയ് മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഇത്തരം വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ 67 ശതമാനമായിരുന്നുവെങ്കില്‍ ഈ വര്‍ഷം മെയ് വരെ ഇത് 61 ശതമാനമായി ചുരുങ്ങി.

ഗെയിമുകള്‍ സെര്‍ച്ച് ചെയ്യുന്നതിലും കുട്ടികള്‍ക്കിടയില്‍ കുറവുണ്ടായിട്ടുണ്ട്. 11 ശതമാനത്തില് നിന്ന് ഒന്‍പത് ശതമാനത്തിലേക്ക് ഗെയിം സെര്‍ച്ചിംഗ് കുറഞ്ഞപ്പോള്‍ പോണ്‍ സൈറ്റുകള്‍ തെരയുന്നത് 1.5 ശതമാനത്തില്‍ നിന്ന് 1.2 ശതമാനമായി. ഒന്‍പത് ശതമാനമായിരുന്ന മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ സെര്‍ച്ചിംഗ് 14 ശതമാനമായി ഉയര്‍ന്നു.

അതേസമയം, കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നതില്‍ കുറവുണ്ടായിട്ടില്ല. മറിച്ച്, പേജുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ അതില്‍ തങ്ങി നില്‍ക്കകുയാണെന്നാണ് കാസ്‌പ്പെറസ്‌ക്കി റിപ്പോര്‍ട്ടില്‍ പറയുന്നത്. നോര്‍ത്ത് അമേരിക്ക, ഓഷ്യാനിയ എന്നീ മേഖലയിലുള്ള 30 ശതമാനവും യൂറോപ്പിലുള്ള 26 ശതമാനം കുട്ടികളും മയക്കുമരുന്ന്, മദ്യം, പുകയില തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് സെര്‍ച്ച് നടത്തുന്നവരാണ്. അതേസമയം, മൂന്ന് ശതമാനം കുട്ടികള്‍ മാത്രമാണ് അറബ് ലോകത്തു നിന്നും ഇത്തരം പരിശോധനകള്‍ നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com