ക്രിക്കറ്റ് കളിയില്‍ ജയിച്ച ടീമിന്‌ സമ്മാനമായി പശു

വഡോദരയില്‍ നടന്ന ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്കാണ് സംഘാടകര്‍ ഓരോ പശുക്കളെ വീതം സമ്മാനമായി നല്‍കിയത്
ക്രിക്കറ്റ് കളിയില്‍ ജയിച്ച ടീമിന്‌ സമ്മാനമായി പശു

ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച ടീമിലെ ഓരോ അംഗത്തിനും സമ്മാനം പശുക്കള്‍. വഡോദരയില്‍ നടന്ന ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്കാണ് സംഘാടകര്‍ ഓരോ പശുക്കളെ വീതം സമ്മാനമായി നല്‍കിയത്. 

ഗുജറാത്തിലെ റാബ്രി വിഭാഗമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഗോമാതാവിനെ സംരക്ഷിക്കേണ്ടതിനെ കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു സമ്മാനമായി പശുക്കളെ നല്‍കിയത്. 

പശുക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിഭാഗമാണ് റാബ്രി. പശുക്കള്‍ തങ്ങളുടെ ഉപജീവന മാര്‍ഗത്തിന്റെ ഭാഗമാണ്. അതിനാല്‍ കന്നുകാലി കശാപ്പിനെതിരെ ജനങ്ങള്‍ക്ക് സന്ദേശം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചതെന്നും റാബ്രി വിഭാഗക്കാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com