കൈകളില്ല, കാലുകളാകട്ടെ വൈകല്യം ബാധിച്ചതും; ആറുവയസുകാരനിപ്പോള്‍ നീന്തല്‍ ചാമ്പ്യനാണ്

പ്രതികൂല സാഹചര്യങ്ങളില്‍ പരിശ്രമിക്കാതെ തന്നെ തോല്‍വി സമ്മതിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് നീന്തി നേടിയ ഗോള്‍ഡ് മെഡല്‍ ഇസ്‌മൈല്‍ സുള്‍ഫിക് സമര്‍പ്പിക്കുന്നത്
കൈകളില്ല, കാലുകളാകട്ടെ വൈകല്യം ബാധിച്ചതും; ആറുവയസുകാരനിപ്പോള്‍ നീന്തല്‍ ചാമ്പ്യനാണ്

രണ്ട് കൈകളുമില്ല, കാലുകള്‍ക്കാകട്ടെ വൈകല്യം ബാധിച്ചതും. എന്നാലിതൊന്നും സ്വിമ്മിങ് ചാമ്പ്യന്‍ ആവുന്നതില്‍ ബോസ്‌നിയക്കാരനായ ആറ് വയസുകാരന് തടസമായില്ല. പ്രതികൂല സാഹചര്യങ്ങളില്‍ പരിശ്രമിക്കാതെ തന്നെ തോല്‍വി സമ്മതിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് നീന്തി നേടിയ ഗോള്‍ഡ് മെഡല്‍ ഇസ്‌മൈല്‍ സുള്‍ഫിക് സമര്‍പ്പിക്കുന്നത്. 

വെള്ളത്തെ ഭയമുണ്ടായിരുന്ന സുള്‍ഫിക്കിനെയാണ് അവന്റെ മാതാപിതാക്കള്‍ നീന്തല്‍ പഠിപ്പിക്കാനായി ചേര്‍ക്കുന്നത്. ഇപ്പോള്‍ വെള്ളത്തിലുള്ള ഭയത്തെ അതിജീവിച്ചതിന് പിന്നാലെ ലോകത്തിന് തന്നെ മാതൃകയാവുകയാണ് സുള്‍ഫിക്. ശാരീരികമായ വൈകല്യമുള്ളവര്‍ക്കായുള്ള സ്വിമ്മിങ്ങ് അക്കാദമിയിലായിരുന്നു സുള്‍ഫിക്കിനെ മാതാപിതാക്കള്‍ ചേര്‍ത്തത്. 

എന്നാല്‍ അക്കാദമിയിലെ പഠന ചെലവുകള്‍ വഹിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കാതെ വന്നതോടെ അക്കാദമിയുടെ ഉടമയും, കോച്ചും സുള്‍ഫിക്കിനെ സഹായിക്കാന്‍ എത്തുകയായിരുന്നു. 

ഇനി അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയം നേടുകയാണ് സുള്‍ഫിക്കിന്റെ ലക്ഷ്യം. ജര്‍മ്മനിയില്‍ നടക്കുന്ന പാരാ-സ്വിമ്മിങ്ങ് മത്സരത്തിലും ഒന്നാമതെത്താനായുള്ള പരിശ്രമത്തിലാണ് സുള്‍ഫിക്. കൈകളില്ലാതെ നീന്തല്‍ക്കുളത്തില്‍ അത്ഭുതം തീര്‍ക്കുന്ന സുള്‍ഫിക്കിന്റെ വാര്‍ത്ത ലോക മാധ്യമങ്ങളില്‍ വന്നതോടെ പരിശീലനത്തിന് ഉള്‍പ്പെടെ സഹായവുമായി നിരവധി ലോക സംഘടനകളും രംഗത്തെത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com