വ്യത്യസ്തമായ ഫോട്ടോ സീരീസിനു വേണ്ടി ഒരു ഫോട്ടോഗ്രാഫര്‍ ചെയ്തത്

നാലുവര്‍ഷം കൊണ്ട് റെപ്രസിയുടെ ശേഖരത്തില്‍ 70 ക്യൂബിക് മീറ്ററോളം മാലിന്യമാണ് അടിഞ്ഞുകൂടിയത്.
അന്റോണി റെപ്രസി
അന്റോണി റെപ്രസി

നിങ്ങള്‍ ആവശ്യമില്ലാത്ത മാലിന്യങ്ങള്‍ കളയാതെ സൂക്ഷിച്ച് നോക്ക്.. ഒരാഴ്ച, ഒരു മാസം.. ഇങ്ങനെ എടുത്ത് വെച്ചാല്‍ അതെത്രത്തോളം വരുമെന്ന് വല്ല ഊഹവുമുണ്ടോ.. ഓരോ വ്യക്തിയും തന്റെ ദൈനംദിന ജീവിതത്തില്‍ എത്രത്തോളം മാലിന്യം ഭൂമിയിലേക്ക് തള്ളുന്നുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ.. ഇല്ലെങ്കില്‍ ഈ ഫോട്ടോസീരീസ് കണ്ടുനോക്കുക. ഇത്തരത്തില്‍ സാമൂഹിക പ്രതിബന്ധതയുള്ള ഒരു ഫോട്ടോസീരീസ് നിര്‍മ്മിക്കാനായി അന്റോണി റെപ്രസി എന്ന ഫോട്ടോഗ്രാഫര്‍ നാലു വര്‍ഷത്തോളമാണ് പുനരുപയോഗം ചെയ്യാനാവുന്ന മാലിന്യങ്ങള്‍ സൂക്ഷിച്ചു വെച്ചത്. 

പോര്‍ച്ചുഗല്‍ ഫോട്ടോഗ്രാഫറായ അന്റോണി റെപ്രസി എന്നയാണ് ഈ ഫോട്ടോസീരീസ് നിര്‍മ്മിച്ചത്. നാലു വര്‍ഷത്തോളം സ്വരുക്കൂട്ടിവെച്ച മാലിന്യങ്ങള്‍ ഫോട്ടോ സീരീസ് ആയപ്പോള്‍ 365 അണ്‍പാക്ക്ഡ് എന്നാണ് റെപ്പസി അതിന് പേര് നല്‍കിയത്. 

ഓരോ ഫോട്ടോയും ആളുകളെ ചിന്തിപ്പിക്കുന്നവയും ശ്രദ്ധിക്കപ്പെടുന്നതുമാണ്. മാലിന്യങ്ങള്‍ കൊണ്ട് സമൂഹത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ പ്രകടമാകുന്ന രീതിയിലുള്ള ഒരു സീരീസ് ആണ് റെപ്രസി ഇതുകൊണ്ട് ഉദ്ദേശിച്ചത്. മാലിന്യങ്ങള്‍ക്കിടയില്‍ യാതൊരു സങ്കോചവുമില്ലാതെ ദൈനംദിനവും അല്ലാത്തതുമായ കാര്യങ്ങള്‍ ചെയ്യുന്ന ആളുകളുടെ പടങ്ങള്‍ നമ്മെ അതോര്‍മ്മിപ്പിക്കുന്നുമുണ്ട്. 

നാലുവര്‍ഷം കൊണ്ട് റെപ്രസിയുടെ ശേഖരത്തില്‍ 70 ക്യൂബിക് മീറ്ററോളം മാലിന്യമാണ് അടിഞ്ഞുകൂടിയത്. 1600 പാല്‍ക്കുപ്പികള്‍, 4800 ബാറ്റ്‌റൂം റോളുകള്‍, 800 കിലോയോളം ന്യൂസ്‌പേപ്പര്‍ ഇങ്ങനെ പോകുന്നു.. വളരെ സൂക്ഷ്മതയോടെ ഇവയെല്ലാം വേര്‍തിരിച്ചാണ് ഇദ്ദഹം സൂക്ഷിച്ചുവെച്ചിരുന്നു. തന്റെ ജോലിക്ക് സൗന്ദര്യശാസ്ത്രപാരമായൊരു വീക്ഷണം കൂടി നല്‍കണമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്ന് അന്റോണി റെപ്രസീ പറയുന്നു. 

വരുന്ന തലമുറ മാലിന്യങ്ങള്‍ക്കിടയില്‍ ജീര്‍ണ്ണിച്ച് ജീവിക്കേണ്ടിവരുമെന്നൊരു സന്ദേശവും ഫോട്ടോഗ്രഫര്‍ തന്റെ ചിത്രങ്ങളിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്. നിത്യജീവിതത്തില്‍ ഓരോ വ്യക്തിയും പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളെപ്പറ്റി സ്വയം വിലയിരുത്തേണ്ടതുണ്ട്. മാലിന്യസംസ്‌കരണം മുതല്‍ ആഗോളതാപനം വരെ ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ വിഷയമാകുന്നു. ഒരായിരം വാക്കുകള്‍ കൊണ്ട് പറയുന്നതിനേക്കാള്‍ ശക്തമായാണ് അന്റോണി റെപ്രസിയുടെ ചിത്രങ്ങള്‍ സംസാരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com