ക്യാമറയില്‍ കുടങ്ങുന്ന ആത്മാവ്, പ്രേതം എന്നിവയൊന്നും പണ്ടത്തെ പോലെ ഇപ്പോള്‍ ആരെയും പേടിപ്പിക്കാറില്ല. പാരാനോര്‍മല്‍ ആക്റ്റിവിറ്റിയായി വ്യാജ വീഡിയോകളും, ചിത്രങ്ങളും ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് ഇത്തരം വീഡിയോ കാണുമ്പോഴുള്ള പലരുടേയും പേടി ഇല്ലാതായത്.
എന്നാല്‍ ദൈവമുണ്ടെങ്കില്‍ അദൃശ്യ ശക്തികളും, ആത്മാവും, പ്രേതവും എല്ലാം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുമുണ്ട്. ഒരു ഡാന്‍സ് സ്റ്റുഡിയോയിലെ പാരാനോര്‍മല്‍ ആക്റ്റിവിറ്റിയുടെ വീഡിയോയാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലാകുന്നത്.
നാല് ലക്ഷത്തില്‍ അധികം പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയുടെ വിശ്വാസ്യതയേ ചോദ്യം ചെയ്യുകയാണ് വീഡിയോ കണ്ടവരില്‍ ഭൂരിഭാഗം പേരും. ghost, paranormal and other weird worlds എന്ന ഫേസ്ബുക്ക് പേജാണ് പാരാനോര്‍മല്‍ ആക്റ്റിവിറ്റികളുടെ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ