വിസ്മയം നിറച്ച് 700 വര്‍ഷം പഴക്കമുള്ള തുരങ്കം

700 വര്‍ഷങ്ങളെ അതിജീവിച്ചും വിസ്മയം നിറച്ചും ഇംഗ്ലണ്ടിലെ തുരങ്കം
വിസ്മയം നിറച്ച് 700 വര്‍ഷം പഴക്കമുള്ള തുരങ്കം

കാഴ്ചയില്‍ എലി കുഴിച്ചൊരു കുഞ്ഞു പൊത്തായിട്ടേ തോന്നുകയുള്ളു. ആ പൊത്തിനെ പിന്തുടര്‍ന്ന് പോയവര്‍ പക്ഷെ ഒന്നു ഞെട്ടി. 700 വര്‍ഷം പഴക്കമുള്ള തുരങ്കത്തിലേക്കാണ് അവരെത്തിയത്. 

മധ്യകാല ഇംഗ്ലണ്ടിലെ മതയുദ്ധ കാലത്ത് നൈറ്റ് ടെപ്ലാര്‍ വിഭാഗത്തിലെ പോരാളികള്‍ നിര്‍മിച്ച തുരങ്കമായിരുന്നു ഇത്. പിന്നീട് ആ തുരങ്കം പുരാതന യൂറോപ്പിലെ ഗോത്രങ്ങളില്‍ കാണപ്പെട്ടിരുന്ന പുരോഹിതന്മാര്‍ കയ്യടക്കുകയായിരുന്നു. മതചടങ്ങുകളും മറ്റും രഹസ്യമായി നടത്താനായിരുന്നു അവരത് ഉപയോഗിച്ചിരുന്നത്‌.

എന്നാല്‍ സന്ദര്‍ശകരുടെ ഒഴുക്ക് നിയന്ത്രണാതീതമായതോടെ 2012ല്‍ ഈ തുരങ്കം അടയ്ക്കുകയായിരുന്നു. ബിര്‍മിങ്ഹാമില്‍ നിന്നുള്ള റിപ്പോര്‍ട്ടറാണ് ഏറ്റവും ഒടുവില്‍ ഈ തുരങ്കത്തിനുള്ളിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com