ഇനി ഉരുളക്കിഴങ്ങ് ചൊവ്വയിലും വിളയും

ചൊവ്വാ ഗ്രഹത്തില്‍ വളരുന്ന ഉരുളക്കിഴങ്ങിനം കണ്ടെത്തി പെറുവിലെ ശാസ്ത്രജ്ഞര്‍
ഇനി ഉരുളക്കിഴങ്ങ് ചൊവ്വയിലും വിളയും

ചൊവ്വയില്‍ പെട്ടുപോയ ബഹിരാകാശ സഞ്ചാരിയുടെ കഥ പറഞ്ഞ മാര്‍ഷ്യന്‍ സിനിമയിലൂടെയായിരുന്നു ചൊവ്വഗ്രഹവും ഉരുളക്കിഴങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്ര ലോകത്തിന് പുറത്തുള്ളവര്‍ അറിയുന്നത്. ചൊവ്വയിലെ ചുവന്ന മണ്ണില്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്തായിരുന്നു നായകന്‍ മാര്‍ക്ക് വറ്റ്‌നേയെന്ന സസ്യശാസ്ത്രജ്ഞന്റെ അതിജീവനം. 

എന്നാല്‍ ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ ഉരുളക്കിഴങ്ങ് വളര്‍ത്തുക എന്നതൊക്കെ സാധ്യമാകുമോ എന്ന സംശയം അപ്പോഴും എല്ലാവരുടേയും മനസില്‍ ചോദ്യചിഹ്നമായി തന്നെ കിടന്നു. പക്ഷേയിപ്പോള്‍ മാര്‍ഷ്യന്‍ സിനിമയില്‍ പറയുന്ന ചൊവ്വയിലെ ഉരുളക്കിഴങ്ങ് കൃഷി യാഥാര്‍ഥ്യമാക്കാനാവുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

പെറുവിലെ ഇന്റര്‍നാഷണല്‍ പൊട്ടറ്റോ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ചൊവ്വയിലെ സാഹചര്യങ്ങളില്‍ വളരുന്ന ഉരുളക്കിഴങ്ങിനം കണ്ടെത്തിയിരിക്കുന്നത്. നാസയുടെ സഹകരണത്തോടെയായിരുന്നു ശാസ്ത്രജ്ഞരുടെ പരീക്ഷണം. ചൊവ്വയിലെ മണ്ണിനോടും കാലവസ്ഥയോടും സാമ്യമുള്ള രീതിയില്‍ ക്യൂബ്‌സാറ്റ് എന്ന പേരില്‍ ശാസ്ത്രജ്ഞര്‍ രൂപപ്പെടുത്തിയ പ്രത്യേക തരം കൂടുകളിലായിരുന്നു ഉരുളക്കിഴങ്ങ് കൃഷി. 

-5 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ ക്രമീകരിച്ച താമനിലയിലും, 30 ശതമാനം ലവണത്വമുള്ള മണ്ണുമാണ് കൃഷിക്കായി ഒരുക്കിയത്. എന്നാല്‍ -60 ശതമാനത്തിലേക്ക് വരെ ചൊവ്വയിലെ അന്തരീക്ഷ താപനില താഴ്‌ന്നേക്കാം. ഈ സാഹചര്യത്തില്‍ ചൊവ്വയിലെ ഉരുളക്കിഴങ്ങ് കൃഷിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങളിലേക്ക് കടന്നിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com