പറന്നു പോയാലും ശരി, മൊബൈല്‍ താഴെയിടില്ല

വാതിലിനൊപ്പം പറന്നിട്ടും മൊബൈല്‍ താഴെയിടാതെ നാലു വയസുകാരി
പറന്നു പോയാലും ശരി, മൊബൈല്‍ താഴെയിടില്ല

മൊബൈല്‍ ഫോണ്‍ എപ്പോഴും കൂടെ കൊണ്ടു നടക്കുന്നവരാണ് ഭൂരിഭാഗം പേരും. ദൂരെയാണെങ്കില്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യം അറിയുന്നതിനും, ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന സംഭവവും അറിയുന്നതിനുമെല്ലാമായി മിക്കവരും സ്മാര്‍ട്ട് ഫോണുകള്‍ താഴെവയ്ക്കാറില്ല. 

അങ്ങിനെ ശക്തമായ കാറ്റില്‍ വാതിലിനൊപ്പം പറന്നിട്ടും കയ്യിലിരുന്ന സ്മാര്‍ട്ട് ഫോണ്‍ താഴെയിടാതിരുന്ന നാലുവയസുകാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാവുന്നത്. ഓഹിയോ എന്ന സ്ഥലത്തായിരുന്നു സംഭവം. 

അമ്മയ്‌ക്കൊപ്പം കാറില്‍ നിന്നിറങ്ങി വീടിന്റെ വാതില്‍ തുറന്ന പെണ്‍കുട്ടി കാറ്റ് ശക്തമായി വീശിയതോടെ വാതിലിനൊപ്പം പറക്കുകയായിരുന്നു. കുട്ടിയുടെ അമ്മ തന്നെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ ഷെയര്‍ ചെയ്തത്. ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com