വിമാനത്തിന്റെ മുകളില്‍ നിന്നുകൊണ്ട് ആരെങ്കിലും പറക്കുമോ? ഈ വീഡിയോ കണ്ടു നോക്കൂ!

വിമാനത്തിന്റെ മുകളില്‍ നിന്നുകൊണ്ട് ആരെങ്കിലും പറക്കുമോ? ഈ വീഡിയോ കണ്ടു നോക്കൂ!

അമേരിക്കയിലുള്ള ഡെവിന്‍ ഗ്രഹാം ഒരു വീഡിയോഗ്രാഫറാണ്. സാഹസികതയും എക്‌സ്ട്രീം സ്‌പോര്‍ട് വീഡിയോസും യൂട്യൂബിലിട്ടു താരമായതാണ് ഇങ്ങേര്‍. 33 കാരനായ ഗ്രഹാമിന്റെ യൂട്യൂബ് ചാനലിന് ഏകദേശം 44 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. 867 മില്ല്യണ്‍ വ്യൂ ആണ് ഈ ചാനലിനുള്ളത്. ഡേവിസ് സൂപ്പര്‍ ട്രാംപ് എന്നാണ് ചാനലിന്റെ പേര്. 

എല്ലാവരും    വിമാനത്തിനകത്ത് നിന്ന് യാത്ര ചെയ്യുമ്പോള്‍ ഗ്രഹാം കരുതി വിമാനത്തിന് മുകളിലിരുന്ന് ഒന്നു പറന്നാല്‍ എന്താണെന്ന്. സമയം വൈകിച്ചില്ല. ഒരു ചെറിയ വിമാനം സംഘടിപ്പിച്ചു. അങ്ങിനെ പറന്നാല്‍ മാത്രം പോരല്ലോ. പറക്കുന്നത് നാലാളെ അറിയിക്കണമല്ലോ. അതുകൊണ്ട് നാലഞ്ച് ക്യാമറയും എടുത്താണ് കക്ഷി വിമാനത്തില്‍ കയറിയത്. 

ആകാശത്ത് നിന്ന് മലക്കം മറിയുന്ന വിമാനത്തില്‍ ആര്‍ത്തുല്ലസിക്കുന്ന ഗ്രഹാമിന്റെ വീഡിയോ യൂട്യൂബില്‍ ഹിറ്റായി. വിവിധ അങ്കിളുകളില്‍ നിന്നുള്ള വീഡിയോ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവമായിരുന്നുവെന്നാണ് ഗ്രഹാം ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലിട്ടത്. നാല് ദിവസം മുമ്പാണ് ഈ വീഡിയോ യുട്യൂബിലട്ടതെങ്കിലും 183,017 ആളുകളാണ് വീഡിയോ കണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com