നിങ്ങളെ മാറ്റിമറിക്കുന്ന പത്ത് പാറ്റേണുകള്‍

എല്ലാ ആഴ്ചയിലും പത്തിലധികം പാറ്റേണുകള്‍ തരുന്ന നീലാംബരി മടുപ്പിക്കുന്നില്ല എന്നുമാത്രമല്ല.., ഏതെല്ലാം സ്വന്തമാക്കണമെന്നുള്ള ആശയക്കുഴപ്പം നിങ്ങളില്‍ സൃഷ്ടിക്കുന്നുമുണ്ട്.
നീലിമ ചന്ദ്രന്‍ മകനോടൊപ്പം
നീലിമ ചന്ദ്രന്‍ മകനോടൊപ്പം

നീലാംബരി.., ഓണ്‍ലൈന്‍ വസ്ത്ര തരംഗത്തിന് മറ്റൊരു പേര്. മോഹിപ്പിക്കുന്ന ഡിസൈനിലും നിറങ്ങളിലും ശരീരത്തിനിണങ്ങിയ വസ്ത്രങ്ങളാണ് നീലാംബരി സ്ത്രീകള്‍ക്ക് വേണ്ടിയൊരുക്കുന്നത്. ഹാന്‍ഡ്‌ലൂം തുണിത്തരങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നൊരു ലക്ഷ്യം കൂടി നീലാംബരിയുടെ സ്ഥാപക നീലിമ ചന്ദ്രനുണ്ടായിരുന്നു. അതില്‍ ഏറെക്കുറെ വിജയിച്ചു എന്നുതന്നെ വേണം പറയണം. എല്ലാ ആഴ്ചയിലും പത്തിലധികം പാറ്റേണുകള്‍ തരുന്ന നീലാംബരി മടുപ്പിക്കുന്നില്ല എന്നുമാത്രമല്ല.., ഏതെല്ലാം സ്വന്തമാക്കണമെന്നുള്ള ആശയക്കുഴപ്പം നിങ്ങളില്‍ സൃഷ്ടിക്കുന്നുമുണ്ട്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി കരിയര്‍ തുടങ്ങിയ നീലിമ, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലും ഫെഡറല്‍ ബാങ്കിലും ജോലി ചെയ്തിട്ടുണ്ട്. മകന്‍ ജനിക്കുന്നതോടെ കണക്കുകളുടെ ജീവിതത്തോട് വിട പറയുകയായിരുന്നു. നിറങ്ങളോടും വരകളോടുമെല്ലാം നേരത്തേയുള്ള അഭിരുചി പിന്നീട് ഇങ്ങനെയൊരു വസ്ത്ര സ്ഥാപനം തുടങ്ങാന്‍ പ്രചോദനമായി. വ്യത്യസ്തമായ ഒരു സംരംഭം എന്നേ ഇത് തുടങ്ങുന്ന സമയത്ത് നീലിമ കരുതിയിരുന്നുള്ളു.. ഹാന്‍ഡ്‌ലൂമിനോട് അല്‍പം സ്‌നേഹക്കൂടുതലുള്ളതുകൊണ്ട് അതു തന്നെ തിരഞ്ഞെടുത്തു.

കൈത്തറി വ്യവസായം ഏറെക്കുറെ തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് നീലിമ ബാലരാമപുരത്തെത്തുന്നത്. സാരി, വേഷ്ടി, നേര്യത്, ജുബ്ബ എന്നിവയില്‍ നിന്നും കൈത്തറിയെ പുറത്തുകൊണ്ട് വന്ന് കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ കൂടി നീലിമ ശ്രദ്ധിച്ചു. തുണികളില്‍ ഏറ്റവും മിച്ചത് കൈത്തറി തുണി തന്നെയാണ്. ഈ വസ്ത്രങ്ങള്‍ ഉപയോഗിച്ചു ശീലിച്ചവര്‍ മറ്റൊന്നും തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കില്ല.

2010ല്‍ ബാംഗ്ലൂരിലാണ് നീലാംബരി ഹാന്റ്‌ലൂം സ്‌റ്റോര്‍ തുടങ്ങിയത്. പിന്നീട് കൊച്ചിയിലേക്ക് മാറ്റി സ്ഥാപിച്ചു. എന്നാലിപ്പോള്‍ ആറു മാസമായിട്ട് ഓണ്‍ലൈന്‍ കച്ചവടത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരസ്യം ചെയ്യാനും ഓര്‍ഡര്‍ എടുക്കാനുമെല്ലാം എല്ലാവര്‍ക്കും അനുയോജ്യമായ രീതി ഓണ്‍ലൈന്‍ മാര്‍ക്കറ്റായതു കൊണ്ടാണിത്. സ്ഥാപനം എസ്റ്റാബ്ലിഷ്ഡ് ആകുന്നതു വരെ അല്ലെങ്കില്‍ ഈ ബ്രാന്‍ഡിന് അംഗീകാരം ലഭിക്കുന്നതുവരെ സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടുകല്‍ ഉണ്ടായിരുന്നുവെന്ന് നീലിമ.

ഫേസ്ബുക്കില്‍ നീലാംബരി എന്ന പേജില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വസ്ത്രങ്ങളുടെ ലോഞ്ചിങ് ഉണ്ടാകും. ഓരോ തവണയും പത്തു പാറ്റേണുകളാണ് പരിചയപ്പെടുത്തുക. ഓരോന്നിനും പ്രത്യേക കോഡുകളുണ്ടാകും. ഇത് കണ്ട് ഇഷ്ടപ്പെടുന്നവര്‍ പാറ്റേണിന്റെ കോഡും അളവും അടക്കം ഫേസ്ബുക്കിലൂടെ തന്നെ ഓര്‍ഡര്‍ കൊടുക്കുകയാണ്. വ്യത്യസ്തതയും പുതുമയുമാണ് നീലാംബരിയുടെ പ്രത്യേകത. 

സ്‌കേര്‍ട്ട്, ഫ്രോക്, സാരി തുടങ്ങിയവയെല്ലാം നീലാംബരിയില്‍ ഉണ്ട്. എന്നിട്ടും കുര്‍ത്തയ്ക്ക് ആളുകളേറുന്നത് ഓഫിസ് ആവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണ്. എന്നാല്‍ അടുത്തിടെ ഫ്രോക്കിനും ആവശ്യക്കാര്‍ കൂടുന്നുണ്ട്. സ്‌കേര്‍ട് പ്രിയ വസ്ത്രമാണെങ്കിലും സാരിയെപ്പോലെ പ്രത്യേക അവസരങ്ങളിലേക്ക് മാറ്റിനിറുത്തപ്പെടുന്നോണ്ടെയെന്ന് സംശയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com