ഭക്തിയെ ചോദ്യചിഹ്നത്തിലാക്കുന്നൊരു ഹ്രസ്വചിത്രം

ഭക്തിയെ ചോദ്യം ചെയ്യുന്ന രസകരമായ ഈ ഹ്രസ്വചിത്രം പുതുതലമുറയോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.
ഭക്തിയെ ചോദ്യചിഹ്നത്തിലാക്കുന്നൊരു ഹ്രസ്വചിത്രം

ഭക്തിയെ ചോദ്യം ചെയ്യുന്ന രസകരമായ ഈ ഹ്രസ്വചിത്രം പുതുതലമുറയോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ദൈവവിശ്വാസത്തെ രണ്ട് തലമുറകളിലൂടെ പ്രേഷകര്‍ക്കു മുന്നില്‍ കാട്ടിത്തരുകയാണ് ഈ ഹ്രസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പെണ്‍കുട്ടി. സ്റ്റഡി ലീവിന് നാട്ടിലെത്തിയ പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം അമ്പലത്തില്‍ പോകുന്നതാണ് ഇതിലെ പശ്ചാത്തലം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലൂടെ മാത്രമാണ് തുടക്കം മുതല്‍ ചിത്രം കടന്നു പോകുന്നത്. 

ഇതിന്റെ അവസാനം വീട്ടിലെത്തുന്ന പെണ്‍കുട്ടി പഠിക്കാനുണ്ടെന്ന് പറഞ്ഞ് മുറിയില്‍ കയറി വാതിലടച്ച് ബാഗില്‍ നിന്നും ജാസ്മിന്‍ ചന്ദനത്തിരി എടുത്ത ശേഷം കത്തിക്കുന്ന പെണ്‍കുട്ടി, മുറിയില്‍ വെച്ചിരിക്കുന്ന ശിവന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ചുവെയ്ക്കുന്നു. ഇതിനിടെ ചിത്രം തിരിച്ചുവെയ്ക്കുമ്പോള്‍ പിന്നില്‍ ചെറിയൊരു ബാഗ് കാണാം. ഇതില്‍ നിന്നും കഞ്ചാവെടുക്കുന്ന പെണ്‍കുട്ടി ഒരു ചുരുളാക്കി മാറ്റിയ ശേഷം ആഞ്ഞ് വലിക്കുന്നിടത്ത് ഹ്രസ്വചിത്രം അവസാനിക്കുന്നു.

അമ്പലവാസിയായ അച്ഛന്റേയും അമ്മയുടേയും അനുസരണയുള്ള മകളാണ് താനെന്ന് പെണ്‍കുട്ടിയുടെ ശരീരഭാഷയില്‍ നിന്നും സംഭാഷണങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ അവയെ എല്ലാം തിരുത്തുന്നതാണ് അവസാനത്തെ ആ ഒറ്റ സീന്‍. 

ദീപക് ശശികുമാറാണ് ഭക്തിയെന്ന ഈ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ചിത്രസംയോജനവും ഒരുക്കിയിരിക്കുന്നത്. അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം ഇതിനോടകം മൂന്നു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com