കാളയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു; പശു എങ്ങാനും ആയിരുന്നേല്‍ കാണായിരുന്നു

കൃഷി നശിപ്പിക്കുന്നു എന്ന് ആരോപിച്ച് കാളകളെ ആസിഡ് ഒഴിച്ച് ഓടിക്കുകയാണ് ഹരിയാനയിലെ ഭോപാനി ഗ്രാമവാസികള്‍
കാളയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു; പശു എങ്ങാനും ആയിരുന്നേല്‍ കാണായിരുന്നു

ഛണ്ഡിഗഡ്‌: മനുഷ്യ ജീവനേക്കാള്‍ പശുക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നവരാണ് ഗോ രക്ഷക് പ്രവര്‍ത്തകര്‍. എന്നാല്‍ പശുക്കളെ പോലെ മറ്റ് മൃഗങ്ങള്‍ക്കൊന്നും സംരക്ഷണം നല്‍കാന്‍ ഇവര്‍ തയ്യാറല്ല. സംരക്ഷണം നല്‍കുന്നില്ല എന്നതിന് പുറമെ അവയെ ഉപദ്രവിക്കാനും ഒരു മടിയുമില്ല. 

പശുവല്ലാതെ, കന്നുകാലി കുടുംബത്തിലെ തന്നെ മറ്റ് വിഭാഗങ്ങള്‍ക്ക് പോലും ഈ ഗോ രക്ഷകരുടേയും ഗോമാതാ ഭക്തരുടേയും സംരക്ഷണം ലഭിക്കുന്നില്ല. ഇപ്പോള്‍ കൃഷി നശിപ്പിക്കുന്നു എന്ന് ആരോപിച്ച് കാളകളെ ആസിഡ് ഒഴിച്ച് ഓടിക്കുകയാണ് ഹരിയാനയിലെ ഭോപാനി ഗ്രാമവാസികള്‍. 

ഗ്രാമവാസികളുടെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കാളയുടെ ചിത്രങ്ങളും വാര്‍ത്തയും ഒരു എന്‍ജിഒ സംഘടനയാണ് പുറത്തുകൊണ്ടുവന്നത്. രണ് വയസുള്ള കാളയ്ക്കാണ് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റത്. 

പശുവിന്റെ ആന്തരികാവയവങ്ങള്‍ക്കും പൊള്ളലേറ്റിട്ടുണ്ടാകാമെന്നാണ് നിഗമനം. ഗുരുതരമായി പൊള്ളലേറ്റ് ഒരു കാള റോഡരികില്‍ കിടക്കുന്നതായി അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചപ്പോഴാണ് എന്‍ജിഒ സംഘം ഈ പ്രദേശത്തേക്ക് എത്തുന്നത്. ഒരാഴ്ച മുന്‍പായിരുന്നു സംഭവം. 

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1960ലെ ആനിമല്‍ ക്രുവല്‍റ്റി ആക്റ്റ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഉപയോഗശൂന്യമായ കാളകളുടെ ശരീരത്തില്‍ ഗ്രാമവാസികള്‍ ആസിഡ് ഒഴിക്കുന്നത് ഹരിയാനയിലെ ഗ്രാമത്തില്‍ പതിവാണെന്ന് എന്‍ജിഒയില്‍ അംഗങ്ങളായവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com