പതിനാറു വയസുകാരന്റെ അത്ഭുത ട്വീറ്റ് ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു

പതിനാറു വയസുകാരന്റെ അത്ഭുത ട്വീറ്റ് ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു

വാഷിംഗ്ടണ്‍: ട്വിറ്റര്‍ ലോകത്തെ സകല റെക്കോര്‍ഡുകളും തകര്‍ത്ത് 16 കാരന്റെ ട്വീറ്റ്. ഒരു ചിക്കന്‍ നഗറ്റ് ഒരു വര്‍ഷം സൗജന്യമായി ലഭിക്കണമെങ്കില്‍ എത്ര റീ ട്വീറ്റുകള്‍ വേണ്ടി വരുമെന്നാണ് അമേരിക്കയിലുള്ള കാര്‍ട്ടര്‍ വിക്കേഴ്‌സണ്‍ എന്ന 16കാരന്‍ ഒരു ഫാസ്റ്റ്ഫുഡ് കട വെന്‍ഡിസിനെ മെന്‍ഷന്‍ ചെയ്ത് ട്വീറ്റ് ചെയതത്.

നിഷ്‌കളങ്കമായ ട്വീറ്റ് ട്വിറ്റര്‍ ലോകം ഏറ്റെടുത്തതോടെ 3,430,500 റീ ട്വീറ്റുകളാണ് ഇതിന് വന്നത്. ടെലിവിഷന്‍ താരം എലന്‍ ഡീജനേറൊയുടെ ഓസ്‌ക്കാര്‍ സെല്‍ഫിയായിരുന്നു ലോകത്ത് ഇതിനുമുമ്പ് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടിരുന്നത്.

പോസ്റ്റിന്റെ റീട്വീറ്റുകള്‍ കണ്ട് ട്വിറ്റര്‍ പോലും അമ്പരുന്നു. പോസ്റ്റ് ഗിന്നസ് റെക്കോഡ് തകര്‍ത്തതോടെ വിക്കേഴ്‌സണ് സര്‍ട്ടിഫിക്കറ്റുമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സും രംഗത്തെത്തി. ഇതുമാത്രമല്ല, ചിക്കന്‍ നഗറ്റഅ ഒരു വര്‍ഷത്തേക്ക് വിക്കേഴ്‌സണ് സൗജന്യമായി നല്‍കാന്‍ വെന്‍ഡിസും തീരുമാനിച്ചിട്ടുണ്ട്.

എത്ര ട്വീറ്റ് വേണ്ടിവരുമെന്ന ട്വീറ്റിന് 18 മില്ല്യന്‍ എന്ന് വെന്‍ഡിസ് ഇതിന് റീട്വീറ്റ് ചെയ്യുകയും ചെയ്തു. #NuggsForCarter  എന്ന ഹാഷ്ടാഗ് ട്രെന്‍ഡ് ആയതോടെ നിരവധി പ്രമുഖ കമ്പനികളും വിക്കേഴ്‌സണെ സപ്പോര്‍ട്ട് ചെയ്ത് രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com