1000 എലി കെണികള്‍ക്ക് മുകളിലേക്ക് ചാടിയാല്‍ എങ്ങിനെയുണ്ടാകും(വീഡിയോ)

യുവാവ് എലി കെണികള്‍ക്ക് മുകളിലേക്ക് ചാടിയതിന് ശേഷമുള്ള സ്ലോമോഷന്‍ വീഡിയോയാണ് കൗതുകമുണര്‍ത്തുന്നത്
1000 എലി കെണികള്‍ക്ക് മുകളിലേക്ക് ചാടിയാല്‍ എങ്ങിനെയുണ്ടാകും(വീഡിയോ)

ത്രില്ലിന് വേണ്ടി അതിസാഹസ പ്രവര്‍ത്തികള്‍ക്ക് മുതിരുന്നവരാണ് ചിലര്‍. ഇങ്ങനെ ത്രില്ലിന് വേണ്ടി എലികെണികള്‍ക്ക് മുകളിലേക്ക് ചാടുകയായിരുന്നു ഒരു യുവാവ്.

അതും ഒന്നും രണ്ടുമല്ല, നിരത്തിവെച്ച ആയിരം എലി കെണികള്‍ക്ക് മുകളിലേക്കാണ് ഈ യുവാവ് ചാടിയത്. യുവാവ് എലി കെണികള്‍ക്ക് മുകളിലേക്ക് ചാടിയതിന് ശേഷമുള്ള സ്ലോമോഷന്‍ വീഡിയോയാണ് കൗതുകമുണര്‍ത്തുന്നത്. 

യൂടുബില്‍ അതിസാഹസ പ്രവര്‍ത്തികളുടെ വീഡിയോ ഷെയര്‍ ചെയ്യുന്ന ഡാനിയേല്‍ ഫ്രി, ഗവിന്‍ ഗ്രചി എന്നിവരാണ് എലി കെണിയില്‍ അതിസാഹസം നടത്തിയത്. 7.1 മില്യണ്‍ ആളുകളാണ് ഇതിനോടകം ഇവരുടെ വീഡിയോ യുടുബില്‍ കണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com