മുഖം നിറയെ മുഴകളുമായി പതിനാറുകാരന്‍; പ്രേത യുവാവെന്ന് ഗ്രാമവാസികള്‍(വീഡിയോ)

മിധുനെ സ്‌കൂളില്‍ അയക്കണമെന്നാണ് മാതാപിതാക്കള്‍ക്കെങ്കിലും സ്‌കൂള്‍ അധികൃതര്‍ അവനെ സ്വീകരിക്കാന്‍ തയ്യാറല്ല
മുഖം നിറയെ മുഴകളുമായി പതിനാറുകാരന്‍; പ്രേത യുവാവെന്ന് ഗ്രാമവാസികള്‍(വീഡിയോ)

നവാഡ: മുഖം നിറയെ മുഴകളുമായാണ് ബിഹാറിലെ നവാഡയില്‍ പതിനാറുകാരനായ മിധുന്‍ ചൗഹാന്റെ ജീവിതം. സമപ്രായക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനും, സ്‌കൂളില്‍ പോയി പഠിക്കണം എന്നുമൊക്കെയാണ് ചൗഹാന്റെ ആഗ്രഹം. എന്നാല്‍ വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് മിധുന്‍.

നാട്ടുകാര്‍ തന്റെ മുഖം കാണുമ്പോള്‍ പേടിക്കുന്നതാണ് മിധുനെ ഏറ്റവും വലയ്ക്കുന്നത്. പ്രേത യുവാവ് എന്നാണ് ഗ്രാമവാസികള്‍ മിധുന് നല്‍കിയിരിക്കുന്ന പേര്. സ്‌കൂളില്‍ മിധുന്റെ അടുത്തേക്ക് വരാന്‍ മറ്റ് വിദ്യാര്‍ഥികള്‍ കുട്ടാക്കുന്നില്ല. 

കുട്ടുകാരും നാട്ടുകാരും അകറ്റി നിര്‍ത്തുന്നെന്ന സങ്കടത്തിന് പുറമെ, ശരിക്കുമൊന്നു ശ്വാസം വലിക്കാന്‍ സാധിക്കാത്തതും മിധുനെ വലയ്ക്കുന്നു. ഭക്ഷണം കഴിക്കുന്നതിനും വലിയ ബുദ്ധിമുട്ടാണ് മുഖം നിറഞ്ഞു നില്‍ക്കുന്ന മുഴകള്‍ സമ്മാനിക്കുന്നത്. 

മെഡിക്കല്‍ ട്രീറ്റ്‌മെന്റ്‌റ് പാപമെന്ന് വിശ്വസിക്കുന്നവരാണ് മിധുന്റെ വീട്ടുകാരും നാട്ടുകാരും. അതിനാല്‍ മുഖത്തെ മുഴകള്‍ മാറാന്‍ പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു ഇത്രയും വര്‍ഷം ഇവര്‍. എന്നാല്‍ ഒടുവില്‍ ഒരു ഡോക്ടറെ കാണാന്‍ ഇവര്‍ തയ്യാറായതോടെ മുഖത്തെ ഞരമ്പുകള്‍ക്കുള്ളിലെ വളരുന്ന മുഴയാണ് പ്രശ്‌നമെന്ന് മനസിലായി.

മിധുനെ സ്‌കൂളില്‍ അയക്കണമെന്നാണ് മാതാപിതാക്കള്‍ക്കെങ്കിലും സ്‌കൂള്‍ അധികൃതര്‍ അവനെ സ്വീകരിക്കാന്‍ തയ്യാറല്ല.  മിധുന്റെ ചികിത്സയ്ക്കായി 3 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടാര്‍മാര്‍ പറഞ്ഞത്. എന്നാല്‍ സഹായിക്കാനായി ഗ്രാമവാസികള്‍ മുന്നോട്ടു വന്നതോടെ ആ തുക വളരെ എളുപ്പം ഇവര്‍ കണ്ടെത്താനായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com