ദി മിനിസ്ട്രി ഒഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്: അരുന്ധതി റോയിയുടെ രണ്ടാം നോവല്‍ വരുന്നു

രണ്ടു പതിറ്റാണ്ടു നീണ്ട ഇടവേളയ്ക്കു ശേഷം അരുന്ധതി റോയിയുടെ രണ്ടാം നോവല്‍ 
ദി മിനിസ്ട്രി ഒഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്: അരുന്ധതി റോയിയുടെ രണ്ടാം നോവല്‍ വരുന്നു

യുദ്ധമെന്നാല്‍ സമാധാനമായിരിക്കുകയും സമാധാനം യുദ്ധമായിരിക്കുകയും ചെയ്യുന്ന ഇടങ്ങളിലൂടെയുള്ള യാത്ര. അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ ദി മിനിസ്ട്രി ഒഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസിനെ പ്രസാധകരായ പെന്‍ഗ്വിന്‍ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. പഴയ ദില്ലിയിലെ ഇടതിങ്ങിയ വീടുകള്‍ മുതല്‍ പുതിയ നഗരങ്ങളിലെ പാതകളിലൂടെയും കശ്മീരിലെ താഴ് വരകളിലൂടെയും പര്‍വതങ്ങളിലൂടെയും വരെയുളള യാത്രയാണ് ഇതെന്ന് പെന്‍ഗ്വിന്‍ പറയുന്നു. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷിക്കപ്പെടുന്ന കഥയെന്ന് പെന്‍ഗ്വിന്‍ എഡിറ്റര്‍ മെറു ഗോഖലെ വിശേഷിപ്പിച്ച പുസ്തകത്തിന്റെ ആദ്യപ്രതി പ്രസാധകര്‍ അരുന്ധതി റോയിക്കു കൈമാറി. അടുത്ത മാസം ആറിനാണ് പുസ്തകം വിപണിയില്‍ എത്തുക.

ഗോഡ് ഒഫ് സ്‌മോള്‍ തിങ്‌സ് എന്ന ആദ്യ നോവല്‍ കൊണ്ട് ചരിത്രത്തില്‍ ഇടം നേടിയ അരുന്ധതി റോയി ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് രണ്ടാമത്തെ നോവല്‍ പുറത്തിറക്കുന്നത്. ബുക്കര്‍ പ്രൈസ് നേടിയ ആദ്യ നോവലിനു ശേഷം കഥേതര രചനകളും സാമൂഹ്യ പ്രവര്‍ത്തനവുമായിരുന്നു അരുന്ധതിയുടെ മേഖലകള്‍. ഒരേസമയം പതിഞ്ഞ ശബ്ദത്തിലും ഒച്ചയിട്ടുകൊണ്ടും കഥ പറഞ്ഞുകൊണ്ടാണ് അരുന്ധതിയുടെ രണ്ടാവരവെന്ന് നോവലിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പെന്‍ഗ്വിന്‍. മാനുഷികതയുടെ ആഴങ്ങളുള്ള നോവലാണ് മിനിസ്ട്രി ഒഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ് എന്ന് അവര്‍ പറുന്നു. 

ദി ഗോഡ് ഒഫ് സ്മാള്‍ തിങ്‌സിന്റെ കവര്‍ ചിത്രം ഡിസൈന്‍ ചെയ്ത ഡേവിഡ് എല്‍റിഡ്ജ് തന്നെയാണ് മിനിസ്ട്രി ഒഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസിന്റെയും കവര്‍ ചെ്‌യ്തിരിക്കുന്നത്. അരുന്ധതി അയച്ചുകൊടുത്ത ശവക്കല്ലറയുടെ ചിത്രം ഉപയോഗിച്ചാണ് എല്‍റിഡ്ജ് ുതിയ പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അയ്മനത്തിന്റെ കഥ പറഞ്ഞ ആദ്യ നോവലിനു ശേഷമുള്ള നീണ്ട ഇടവേളയില്‍ ആള്‍ജിബ്ര ഒഫ് ഇന്‍ഫിനിറ്റ് ജസ്റ്റിസ്, ലിസണിങ് ടു ഗ്രാസ്‌ഹോപ്പേഴ്‌സ്, ബ്രോക്കണ്‍ റിപ്പബ്ലിക്, ക്യാപിറ്റലിസം എ ഗോസ്റ്റ് സ്‌റ്റോറി, തിങ്‌സ് ദാറ്റ് കാന്‍ ആന്‍ഡ് കനോട്ട് ബി സെഡ് തുടങ്ങിയ പുസ്തകങ്ങളാണ് അരുന്ധതിയുടേതായി പുറത്തുവന്നു. ഒട്ടേറെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നിന്ന അരുന്ധതി റോയ് കശ്മീരിനെക്കുറിച്ച് എഴുതിയ ലേഖനങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com