ഹലോ, കമ്പിളി പുതപ്പ് കമ്പിളിപുതപ്പ്, കേള്‍ക്കുന്നില്ലേ? കൊച്ചിയില്‍നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കമ്പിളി പുതപ്പ്‌

4.5 കിലോമീറ്റര്‍ നീളം വരുന്ന, നെല്‍സണ്‍ മണ്ടേലയുടെ മുഖം തുന്നിയ കമ്പിളി പുതപ്പാണ് ആഫ്രിക്കക്കാര്‍ 2018 ഏപ്രില്‍ 24ന് ലോകത്തിന് മുന്നില്‍ വിടര്‍ത്തുക
ഹലോ, കമ്പിളി പുതപ്പ് കമ്പിളിപുതപ്പ്, കേള്‍ക്കുന്നില്ലേ? കൊച്ചിയില്‍നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കമ്പിളി പുതപ്പ്‌

നെല്‍സണ്‍ മണ്ടേലയുടെ നൂറാം ജന്മദിനത്തില്‍ ഈ കൊച്ചിക്കാരിക്ക് എന്ത് കാര്യമെന്ന് ചോദിക്കരുത്. ആഫ്രിക്കക്കാര്‍ പല രീതികളില്‍ തങ്ങളുടെ വിപ്ലവ നേതാവിന്റെ നൂറാം ജന്മദിനം 2018ല്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ താനും അതിന്റെ ഭാഗമാവുകയാണെന്ന് അഭിമാനത്തോടെ പറയുകയാണ് റാണി തോമസ് എന്ന വീട്ടമ്മ.

4.5 കിലോമീറ്റര്‍ നീളം വരുന്ന നെല്‍സണ്‍ മണ്ടേലയുടെ മുഖം തുന്നിയ കമ്പിളി പുതപ്പാണ് ആഫ്രിക്കക്കാര്‍ 2018 ഏപ്രില്‍ 24ന് ലോകത്തിന് മുന്നില്‍ വിടര്‍ത്തുക. 67 ബ്ലാങ്കറ്റ്‌സ് എന്ന കൂട്ടായ്മയാണ് വര്‍ണ വിവേചനത്തിനെതിരായ ഇതിഹാസ പോരാട്ടം ലോകത്തിന് കാട്ടിക്കൊടുത്ത നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നത്.

67 ബ്ലാങ്കറ്റ്‌സ് എന്ന സന്നദ്ധ സംഘടനയുടെ ഇന്ത്യയിലെ അംബാസഡറാണ് റാണി തോമസ്. 3377 ചതിരശ്ര മീറ്ററില്‍ തയ്യാറെടുക്കുന്ന മഡിബയുടെ കമ്പിളി പുതപ്പില്‍ വിടരുന്ന മുഖം മറ്റൊരു ലോക റെക്കോര്‍ഡ് സൃഷ്ടിക്കും. 1764 കമ്പിളി പുതപ്പുകളാണ് ഇതിനായി വേണ്ടിവരുന്നത്. ഇതില്‍ 100 ബ്ലാങ്കെറ്റ്‌സുകളാണ് ഇന്ത്യയില്‍ നിന്നും നിര്‍മിക്കുന്നത്.  മണ്ടേലയുടെ മുഖമായി മാറിയ ഈ പുതപ്പുകള്‍ പിന്നീട് ആഫ്രിക്കയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ തണുപ്പകറ്റാനായി നല്‍കും. 

ഫേസ്ബുക്ക്, വാട്‌സ് ആപ്പ് വഴി 150ല്‍ അധികം സ്ത്രീകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 67 ബ്ലാങ്കെറ്റ്‌സ് എന്ന കൂട്ടായ്മയില്‍ അംഗമായിരിക്കുന്നത്. ഇതുകൂടാതെ ദുബൈ, കുവൈറ്റ്, ഓസ്‌ട്രേലിയ, കാലിഫോര്‍ണിയ, ലണ്ടന്‍ എന്നിവിടങ്ങളിലുള്ള വിദേശ മലയാളികളും റാണിക്കൊപ്പം ഈ കൂട്ടായ്മയുടെ ഭാഗമാകുന്നു. സെന്റ് തെരേസാസ് കോളെജിലെ വിദ്യാര്‍ഥികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് ഇന്ത്യയിലെ 67 ബ്ലാങ്കെറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ റാണി തോമസ് എന്ന വടുതലക്കാരി ഊര്‍ജിതമാക്കുന്നത്. മനാമാ ബഹ്‌റിനില്‍ നിന്നുമാത്രം 40 പേരാണ് റാണി തോമസ് മുന്നിട്ടിറങ്ങിയതോടെ 67 ബ്ലാങ്കെറ്റ്‌സിന്റെ ഭാഗമായത്.

ചാര നിറത്തിലുള്ള പ്രതലത്തില്‍ കറുത്ത നിറത്തിലാണ് നെല്‍സണ്‍ മണ്ടേലയുടെ മുഖം വരിക. മണ്ടേലയുടെ മുഖം വരുന്ന കറുത്ത നിറത്തിലുള്ള കമ്പിളി പുതപ്പുകളാണ് റാണി തോമസിന്റെ നേതൃത്വത്തില്‍ തയ്യാറാകുന്നത്. നീല, മഞ്ഞ, പച്ച, ചുവപ്പ് എന്നീ നിറങ്ങളാണ് വശങ്ങളില്‍ നല്‍കുക. ആഫ്രിക്കയില്‍ ലഭിക്കുന്ന ഈ നിറങ്ങളിലെ നൂലുകള്‍ക്ക് ഇന്ത്യയില്‍ നേരിയ നിറവ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് റാണി കറുപ്പ് നിറം ഏറ്റെടുത്തത്. 

ആകാശത്ത് നിന്നും നോക്കിയാല്‍ മാത്രമായിരിക്കും മണ്ടേലയുടെ മുഖം കാണാന്‍ സാധിക്കുക. 160*160 സെന്റിമീറ്റര്‍ എന്ന കണക്കിലാണ് ചെറിയ പുതപ്പുകള്‍ തുന്നുന്നത്. ആഫ്രിക്കയില്‍ പാന്‍കേക്ക് വില്‍പ്പനയിലൂടെയെല്ലാമാണ്‌
പുതപ്പ് തുന്നുന്നതിനുള്ള നൂല് എന്നിവ വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നത്. ഇന്ത്യയിലാകട്ടെ ഈ കൂട്ടായ്മയില്‍ ഉള്‍പ്പെട്ടവര്‍ ഇതിന് വേണ്ട ചെലവുകളെല്ലാം സ്വയം വഹിക്കുന്നു. കൂട്ടായ്മയില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചിലര്‍ക്ക് റാണി തോമസാണ് താങ്ങാവുന്നത്.

964 ചാര നിറത്തിലുള്ളതും, 480 കറുപ്പ്, 84 ചുവപ്പ്, 76 കടും മഞ്ഞ, 84 നീല, 76 പച്ച നിറത്തിലുമുള്ള പുതപ്പുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തയ്യാറെടുക്കുന്നത്. 

പുതപ്പുകള്‍ തുന്നി രാജ്യങ്ങള്‍ ഒന്നിച്ചു ചേരുകയാണെന്ന് റാണി തോമസ് പറയുന്നു. 2013ല്‍ കരോളിന്‍ സ്‌റ്റെയിന്‍ എന്ന യുവതിയാണ് 67 ബ്ലാങ്കെറ്റ്‌സ് എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. 2016 ജനുവരി 31ന്‌
റാണിയും കൂട്ടരും 11148 ചതുരശ്ര മീറ്റര്‍ പുതപ്പ് തുന്നി ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ 17181 ചതുരശ്ര മീറ്റര്‍ തുന്നി കരോളിന്‍ സ്‌റ്റെയിനും സംഘവും റാണിയേയും സംഘത്തേയും മറി കടന്നു. 

റെക്കോര്‍ഡ് മറികടന്ന കരോളിന് അഭിനന്ദിച്ച് റാണി ഒരു കത്തെഴുതിയതിലൂടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ന്നത്. 67 ബ്ലാങ്കെറ്റ്‌സ് എന്ന സംഘടന കരോളിന്‍ സ്ഥാപിച്ചപ്പോള്‍ റാണിയും അതിന്റെ ഭാഗമാവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com