ഇനി ജീന്‍സും പരിസ്ഥിതി സൗഹൃദം; വാഴ നാര് കൊണ്ട് ജീന്‍സ് നെയ്ത് നെയ്ത്തുകാര്‍

ആധുനിക രീതികള്‍ മാറ്റിവെച്ച്, വാഴയുടെ നാര് ഉപയോഗിച്ച് ജീന്‍സ് നിര്‍മിക്കുകയാണ് ചെന്നൈയിലെ നെയ്ത്തു ഗ്രാമങ്ങളിള്‍ ഒന്നായ അനകാപുത്തൂറിലെ നെയ്ത്തുകാര്‍
ഇനി ജീന്‍സും പരിസ്ഥിതി സൗഹൃദം; വാഴ നാര് കൊണ്ട് ജീന്‍സ് നെയ്ത് നെയ്ത്തുകാര്‍

ചൂടുകാലത്ത് ജീന്‍സ് ധരിക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടാണ്. എന്നാലിപ്പോള്‍ ചൂടിന്റെ ബുദ്ധിമുട്ട് മറികടക്കുന്നതിനായി നെയ്ത്തില്‍ പുതിയ പരീക്ഷണവുമായെത്തിയിരിക്കുകയാണ് ചെന്നൈയിലെ നെയ്ത്തുകാര്‍. 

ആധുനിക രീതികള്‍ മാറ്റിവെച്ച്, വാഴയുടെ നാര് ഉപയോഗിച്ച് ജീന്‍സ് നിര്‍മിക്കുകയാണ് ചെന്നൈയിലെ നെയ്ത്തു ഗ്രാമങ്ങളിള്‍ ഒന്നായ അനകാപുത്തൂറിലെ നെയ്ത്തുകാര്‍. നെയ്ത്തിനെ കൂടുതല്‍ പ്രകൃതിദത്തമാക്കുന്നതിനാണ് ഇവിടുത്തെ മൂന്നാം തലമുറ നെയ്ത്തുകാരുടെ
പുതിയ പരീക്ഷണങ്ങള്‍. 

കോട്ടനും, വാഴയുടെ നാരും ഉപയോഗിച്ച് നെയ്യുന്നതോടെ ചൂടുകാലത്ത് വിയര്‍പ്പ് കുറയുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ജീന്‍സ് കൂടാതെ സ്‌കേര്‍ട്ട്‌സും വാഴയുടെ നാര് ഉപയോഗിച്ച് നെയ്തു കഴിഞ്ഞു. 

മെറ്റല്‍, പ്ലാസ്റ്റിക് എന്നിവ ഒഴിവാക്കി ചിരട്ട ഉപയോഗിച്ചാണ് ജീന്‍സിന്റെ ബട്ടന്‍സ് നിര്‍മിച്ചിരിക്കുന്നതും. ഇതോടെ ജീന്‍സ് മുഴുവനായും ഒരു പരിസ്ഥിതി സൗഹൃദ വസ്ത്രമാകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com